ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കേസില്‍ അറസ്റ്റിലായി 2017 മുതല്‍ ജയിലില്‍ കഴിയുകയാണ്. ആദ്യമായാണ് ജാമ്യം ലഭിക്കുന്നത്. വിചാരണ നീണ്ടു പോകുന്നു, അതിനാല്‍ ജാമ്യം അനുവദിക്കണം എന്നാണ് സുനി സുപ്രീം കോടതിയില്‍ വാദിച്ചത്.
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. സുനിക്ക് ജാമ്യം അനുവദിച്ചാല്‍ വിചാരണ നടപടികള്‍ അട്ടിമറിക്കാന്‍ ശ്രമമുണ്ടാകുമെന്നും ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്നു കാണിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്തുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതെല്ലാം തളളിയാണ് സുനിക്ക് കോടതി ജാമ്യം നല്‍കിയത്.
കൊച്ചിയില്‍ വച്ച് നടി കാറില്‍ ആക്രമിക്കപ്പെട്ടത് 2017 ഫെബ്രുവരിയിലാണ്. നെടുമ്പാശാരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുനിയെ അറസ്റ്റ് ചെയ്തതത് 2017 ഫെബ്രുവരി 23നാണ്. അതുമുതല്‍ സുനി റിമാന്‍ഡിലാണ്.