കൊച്ചി : ബേബി ജോൺ താമരവേലിയുടെ നോവൽ " നുണ" എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ ഉമ തോമസ് എംഎൽഎ പ്രകാശനം ചെയ്തു. ചടങ്ങിൽ അധ്യക്ഷത വഹിച്ച മുൻ ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ് പുസ്തകം ഏറ്റുവാങ്ങി. സാഹിത്യകാരി ഡോ പി ശാലിനി പുസ്തക പരിചയം നിർവഹിച്ചു.
മാധ്യമ പ്രവർത്തകൻ ഷാജി ഇടപ്പള്ളി , തിരക്കഥാകൃത്തും സംവിധായകനുമായ കുഞ്ഞുമോൻ താഹ, എഴുത്തുകാരൻ അബ്‌ദുൾ ഖാദർ കൊടുങ്ങല്ലൂർ, മനുഷ്യാവകാശ പ്രവർത്തകൻ പി സി ജോസ്, സമത സാമൂഹിക മാധ്യമ കൂട്ടായ്മ ജനറൽ സെക്രട്ടറി ഷാജിലാൽ കെ വി , നോവലിസ്റ്റ് ബേബി ജോൺ താമരവേലി എന്നിവർ പ്രസംഗിച്ചു.