വർഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താൻ ശ്രമം: എം വി ഗോവിന്ദൻ

വർഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. തൃശൂർ പൂരം വിവാദത്തിൽ സുരേഷ് ഗോപി ലൈസൻസില്ലാത്ത പോലെയാണ് പറയുന്നത്.

author-image
Anagha Rajeev
New Update
mv govindan

മുഖ്യമന്ത്രിയുടെ പൂരം പ്രസ്താവനയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൂരം പൂർണമായികലങ്ങിയെന്ന് പറയുന്നത് ബിജെപിയും യുഡിഎഫുമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പൂരം കലക്കിയത് ബിജെപിയാണെന്നും വി ഡി സതീശൻ ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വർഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. തൃശൂർ പൂരം വിവാദത്തിൽ സുരേഷ് ഗോപി ലൈസൻസില്ലാത്ത പോലെയാണ് പറയുന്നത്. ഇപ്പോഴും സിനിമ സ്റ്റൈലിലാണ് സുരേഷ് ഗോപി. സുരേഷ് ഗോപി സ്വീകരിക്കുന്നത് എന്തും പറയാം എന്ന നിലപാട്. സുരേഷ് ഗോപി പറയുന്നത് കാര്യമാക്കേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.


തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തിൽ പുറത്തുവരുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പൂരം പൂർണമായും കലങ്ങിയിട്ടില്ല. എന്നാൽ, പൂരം ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമായി ഉയർത്തുകയാണ് യുഡിഎഫും ബിജെപിയും.

mv govindan