പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താനായി ശ്രമിച്ച പ്രതി പിടിയിലായി. പോലീസ് അറസ്റ്റ് ചെയ്തത് സതീഷിനെയാണ്. സതീഷ് തന്റെ വീട്ടില്‍ ഒളിവിലുണ്ടെന്ന് പറഞ്ഞ് പെണ്‍സുഹൃത്ത് സതീഷിന്റെ ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് വീ്ട്ടിലെത്തിയ സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
കേസിനാസ്പദമായ സംഭവം നടന്നത് ജനുവരി 27 ാം തീയതിയായിരുന്നു. പിന്നാലെഭാര്യയെ പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ച്ു വരുത്തിയതിന് ശേഷം കത്തി ഉപയോഗിച്ച് വയറ്റില്‍ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.പിന്നീട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെയാണ് യുവതി അവിടെ നിന്ന് രക്ഷപെട്ടത്. തുടര്‍ന്ന് യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം സതീഷും പെണ്‍സുഹൃത്തും ഒളിവില്‍ പോയിരുന്നു. മാര്‍ച്ച് മാസത്തില്‍ സതീഷിന്റെ പെണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു. സതീഷിനെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണത്തിനിടെ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നു.തുടര്‍ന്ന് മൂന്ന് വര്‍ഷത്തിന് ശേഷം അതേ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്.