സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറിയുടെ പേരിൽ  പണം തട്ടാൻ ശ്രമം

സുഹൃത്തിനോട് 25,000 രൂപ ആവശ്യപ്പെട്ടതോടെയാണ്  തട്ടിപ്പ് പുറത്തുവന്നത്.നിരവധി പേരോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ ആരെങ്കിലും പണം അയച്ചു കൊടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

author-image
Shyam Kopparambil
New Update
dfgfd

എ.ജി ഉദയകുമാർ

 

തൃക്കാക്കര: സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി ഉദയകുമാറിന്റെ പേരിൽ  പണം തട്ടാൻ ശ്രമം.
വ്യാജ ഇൻസ്റ്റ ഗ്രാമിൽ  വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത് . അദ്ദേഹത്തിന്റെ സുഹൃത്തിനോട് 25,000 രൂപ ആവശ്യപ്പെട്ടതോടെയാണ്   തട്ടിപ്പ് പുറത്തുവന്നത്.നിരവധി പേരോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ ആരെങ്കിലും പണം അയച്ചു കൊടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. എ.ജി ഉദയകുമാർ സൈബർ പോലിസിൽ പരാതി നൽകി. പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. നേരത്തെ സംസ്ഥാനത്തെ പല പ്രമുഖരുടേയും വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ഇത്തരത്തിൽ  സമൂഹ മാധ്യമങ്ങളിൽ  കൂടി പണം ആവശ്യപ്പെട്ടിരുന്നത് സംബന്ധിച്ച് പോലീസില്‍ വിവരം ലഭിച്ചിരുന്നു.നേരത്തെ സി.പി.എം നേതാവും ഖാദി ബോർ വൈസ് ചെയർനുമായ പി ജയരാജന്റെ പേരിൽ  പണം തട്ടാൻ ശ്രമം നടന്നിരുന്നു.  

cyber attack cyber cpm cybertruck cyber case Thrikkakara