മാല പൊട്ടിക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

കൊല്ലങ്കാവ് സ്വദേശിനിയുടെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച പ്രതി, ശ്രമം പരാജയപ്പെട്ടപ്പോള്‍ യുവതിയെ ചിവിട്ടി തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു.

author-image
Prana
New Update
arrest n
Listen to this article
0.75x 1x 1.5x
00:00 / 00:00

മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. മധുര രാമനാഥപുരം പരമകോടി സ്വദേശി നന്ദശീലന്‍ ആണ് അറസ്റ്റിലായത്. കൊല്ലങ്കാവ് സ്വദേശിനിയുടെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച പ്രതി, ശ്രമം പരാജയപ്പെട്ടപ്പോള്‍ യുവതിയെ ചിവിട്ടി തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു.
പ്രതിയെ പിന്‍തുടര്‍ന്ന ബൈക്ക് യാത്രികന് നേരെ മുളക് പൊടി വിതറുകയും പ്രെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. അന്വേഷണത്തിനൊടുവില്‍ നെടുമങ്ങാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ബാധ്യത കാരണമാണ് മാല പൊട്ടിക്കാന്‍ ശ്രമിച്ചതെന്നാണ് പ്രതി പറയുന്നത്. തമിഴ്‌നാട്ടില്‍ ശിക്ഷ കൂടുതലാണെന്നും കേരളത്തില്‍ ശിക്ഷ കുറവെന്നും പ്രതി പോലീസിനോട് പറഞ്ഞു.
സംഭവദിവസം തിരുനെല്‍വേലിയില്‍നിന്ന് തെങ്കാശി വഴി ബൈക്കില്‍ പാലോടെത്തിയ പ്രതി എ.ടി.എമ്മില്‍ കയറി പണം എടുത്ത ശേഷം നെടുമങ്ങാട് ഭാഗത്തേക്ക് പോയി. പിന്നാലെ പുത്തന്‍ പാലത്തിന് സമീപത്ത് വച്ച് സ്‌കൂട്ടറില്‍ മകനുമായി വീട്ടിലേക്ക് പോയ കൊല്ലങ്കാവ് സ്വദേശിനി സുനിതയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശ്രമം പരാജയപ്പെട്ടപ്പോള്‍ സുനിതയെ ചവിട്ടി തള്ളിയിട്ട് രക്ഷപ്പെട്ടു.
ഇത് കണ്ട ബൈക്ക് യാത്രക്കാരനായ ബന്നറ്റ് പ്രതിയെ പിന്‍തുടര്‍ന്ന് കല്ലംമ്പാറയില്‍ വച്ച് പിടികൂടി. എന്നാല്‍ പ്രതി കയ്യില്‍ കരുതിയിരുന്ന മുളക് പൊടി വിതറിയ ശേഷം പ്രെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ബൈക്ക് ഉപേക്ഷിച്ച ശേഷം കിള്ളിയാറ്റില്‍ ചാടി രക്ഷപ്പെട്ടു. ഇതിനിടയില്‍ പ്രതിയുടെ ഫോണും എ.ടി.എമ്മിലെ സ്ലിപ്പും നഷ്ടപ്പെട്ടു. ഉടന്‍ തന്നെ പോലീസെത്തി ബൈക്കും മൊബൈല്‍ ഫോണും സ്ലിപ്പും കസ്റ്റഡിയിലെടുത്തു.
സുനിതയുടെയും ബന്നറ്റിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മധുര രാമനാഥപുരം പരമകോടി സ്വദേശി നന്ദശീലന്‍(25) ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ നെടുമങ്ങാട് പോലീസാണ് നന്ദശീലനെ അറസ്റ്റ് ചെയ്തത്.
ഡിവൈഎസ്പി കെ.എസ്. അരുണ്‍, സി.ഐ. മിഥുന്‍ ടി.കെ , എസ്.ഐ ജെ. സന്തോഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ചൊവ്വാഴ്ച നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.

 

tamilnadu man Arrest chain snatch