അതിരപ്പിള്ളി വനത്തില്‍ അതിക്രമിച്ച് കയറിയെന്ന് പരാതി; യുവാവ് അറസ്റ്റില്‍

വനപാലകരും ഡോക്ടറും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ഥലത്തെത്തിയ റൂബിന്‍ലാല്‍ വനംവകുപ്പ് ഉദ്യോസ്ഥരോട് അപമര്യാദയായി പെരുമാറി എന്നാണ് കേസ്. വനത്തില്‍ അതിക്രമിച്ച് കയറിയതിന് വനം വകുപ്പും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

author-image
Rajesh T L
New Update
arrest

Athirappally forest news

അതിരപ്പിള്ളി വനത്തില്‍ അതിക്രമിച്ച് കയറി കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന വനം വകുപ്പ് ജീവനക്കാരുടെ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. അതിരപ്പിള്ളി സ്വദേശി റൂബിന്‍ ലാലാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.ഇന്നലെ വനമേഖലയില്‍ വെച്ച് അപകടത്തില്‍പ്പെട്ട് പന്നിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വനപാലകരും ഡോക്ടറും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ഥലത്തെത്തിയ റൂബിന്‍ലാല്‍ വനംവകുപ്പ് ഉദ്യോസ്ഥരോട് അപമര്യാദയായി പെരുമാറി എന്നാണ് കേസ്. വനത്തില്‍ അതിക്രമിച്ച് കയറിയതിന് വനം വകുപ്പും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

Athirappally