തെരുവുനായ ആക്രമണം: ഇതുവരെ നഷ്ടപരിഹാരം അനുവദിച്ചത്  8.70 കോടി

തെരുവുനായകളുടെ ആക്രമണം നേരിട്ടതുമായി ബന്ധപ്പെട്ട് 6809 . അപേക്ഷകൾ  കമ്മിറ്റിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴാണ് കമ്മിറ്റിയുടെ തുടർ പ്രവർത്തനം പ്രതിസന്ധികയിലായിരിക്കുന്നത്.    

author-image
Shyam Kopparambil
Updated On
New Update
sd

 

തൃക്കാക്കര : സംസ്ഥാനത്ത്  തെരുവുനായകളുടെ ആക്രമണത്തിനിരയാകുന്നവർക്ക്  ഇതുവരെ സർക്കാർ നഷ്ടപരിഹാരം അനുവദിച്ചത്  8.70 കോടിരൂപ.വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച രേഖയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
സംസഥാനത്ത്  ഏറ്റവും കൂടുതൽ നഷ്ടപരിഹാരത്തുക അനുവദിച്ചത് എറണാകുളം ജില്ലയിലാണ്  212 പേർക്ക്.ഏറ്റവും കുറവ് കാസർഗോഡ് ജില്ലയിലും 11 എണ്ണം. 2016 ഏപ്രിലിൽ സുപ്രീംകോടതി നിർദേശിച്ചത് അനുസരിച്ച് ആഗസ്റ്റ് 30ന് കൊച്ചി ആസ്ഥാനമായി ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി  പ്രവർത്തനം ആരംഭിച്ചത്. 2024 ആഗസ്റ്റ് വരെ 8,246 പരാതികളാണ് കമ്മീഷന് ലഭിച്ചത് . ഇതിൽ 1,063 എണ്ണത്തിലാണ് 8,70,32,638 രൂപ നഷ്ടപരിഹാരമായി ഈ കാലയളവിൽ വിതരണം ചെയ്‌തത്. ആഗസ്റ്റ് വരെ 42 റിപ്പോർട്ടുകളാണ് കമ്മിറ്റി സർക്കാരിന് സമർപ്പിച്ചത്. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് 2,022ലാണ്. 2033 എണ്ണം. നാല് മാസംകൊണ്ട് 391 പരാതികൾ ലഭിച്ച 2016ലാണ് കുറവ്. ഈ വർഷം എട്ട് മാസം കൊണ്ട് 844 പരാതിയും ലഭിച്ചിട്ടുണ്ട്.

 
  വർഷം, ലഭിച്ച പരാതികൾ

 

2016---391

2017---660

2018---705

2019---554

2020---705

2021---971

2022---2033

2023---1383

2024---844 (ആഗസ്റ്റ് വരെ)

ആകെ---8,246


കമ്മിറ്റിയുടെ തുടർ പ്രവർത്തനം പ്രതിസന്ധിയിൽ 
    ജസ്റ്റിസ് സിരിജഗൻ
    മുൻ ഹൈക്കോടതി ജഡ്‌ജി

തെരുവുനായകളുടെ ആക്രമണത്തിനിരയായവരുടെ കേസുകൾ പരിഗണിക്കുന്നതുമായി  2016 ഏപ്രിലിൽ സുപ്രീംകോടതി നിർദേശിച്ചത് അനുസരിച്ചാണ്  ജസ്റ്റിസ് സിരിജഗൻ കമ്മറ്റി നിലവിൽ വരുന്നത്.എന്നാൽ 2024 മെയ് മാസത്തിൽ   ജസ്റ്റിസ് സിരിജഗൻ കമ്മറ്റി പരിഗണിച്ചിരുന്ന കേസുകൾ സുപ്രീംകോടതി അവസാനിപ്പിച്ചു.എന്നാൽ ഇതിൽ സിരിജഗൻ കമ്മിറ്റി തുടരണമോയെന്ന് വ്യക്തമല്ല.  തെരുവുനായകളുടെ ആക്രമണം നേരിട്ടതുമായി ബന്ധപ്പെട്ട് 6809 . അപേക്ഷകൾ  കമ്മിറ്റിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴാണ് കമ്മിറ്റിയുടെ തുടർ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുന്നത്.  
 

 

 തീർപ്പാക്കിയ അപേക്ഷകൾ ജില്ല തിരിച്ച്


തിരുവനന്തപുരം---73

കൊല്ലം---50

പത്തനംതിട്ട---41

ആലപ്പുഴ---157

കോട്ടയം---53

ഇടുക്കി---13

എറണാകുളം---212

തൃശൂർ---86

പാലക്കാട്---81

മലപ്പുറം---39

കോഴിക്കോട്---45

വയനാട്---44

കണ്ണൂർ---158

കാസർഗോഡ്---11

ആകെ--- 1,063

 

kochi dogattack stray dog attack street dog straydog attack