ഒരാൾ നിലത്തും ഒരാൾ കട്ടിലിലും; ശുചിമുറിയിൽ നവീന്റെ മൃതദേഹം  മൽപിടിത്തം നടന്നതിന്റെ ലക്ഷണങ്ങൾ ഇല്ല

മുറിക്കുള്ളിലെ മേശയിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കുറിപ്പിൽ നാട്ടിൽ വിവരം അറിയിക്കേണ്ടവരുടെ ഫോൺ നമ്പറും രേഖപ്പെടുത്തിയിരുന്നു.

author-image
Rajesh T L
Updated On
New Update
arya

നവീൻ ദേവി ആര്യ

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനതപുരം: അരുണാചൽ പ്രദേശിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദമ്പതികളായ നവീനും ദേവിയും സുഹൃത്ത് ആര്യയും മാർച്ച് 28ന് ആണ് ഹോട്ടലില്‍ മുറിയെടുത്തത് എന്ന് പോലീസ്.  മാർച്ച് 27 മുതൽ ആര്യയെ വീട്ടിൽനിന്നു കാണാതായതെന്നു കാണിച്ച് വീട്ടുകാർ തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു . അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നു 120 കിലോമീറ്റർ മാറി സിറോയെന്ന സ്ഥലത്ത് ബ്ലൂ പൈൻ എന്ന ഹോട്ടലിലാണു മൂവരും മുറിയെടുത്തത്. ‌

മാർച്ച് 31 വരെ നാലു ദിവസം ഹോട്ടലിലെ റസ്റ്റോറന്റിൽ എത്തിയാണു നവീനും ദേവിയും ആര്യയും ആഹാരം കഴിച്ചിരുന്നതെന്നാണ് വിവരങ്ങൾ . ആദ്യ നാലു ദിവസം റസ്റ്റോറന്റിലെത്തി ആഹാരം കഴിച്ച മൂവരും സംഭവ ദിവസം ഭക്ഷണം കഴിക്കാനായി മുറിയുടെ പുറത്തിറങ്ങിയിരുന്നില്ല. രാവിലെ 10 മണി കഴിഞ്ഞിട്ടും ഇവരെ പുറത്തു കാണാതായതോടെ ഹോട്ടൽ ജീവനക്കാർ മുറിയിലേക്കു തിരക്കി പോവുകയായിരുന്നു. കോളിങ് ബെൽ മുഴക്കിയിട്ടും അനക്കമൊന്നും ഇല്ലാതായതോടെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചു . വാതിൽ ഉള്ളിൽനിന്നു കുറ്റിയിട്ടിട്ടില്ലായിരുന്നു . മുറിക്കുള്ളിലേക്കു പ്രവേശിക്കുമ്പോൾ സ്ത്രീകളിൽ ഒരാൾ കട്ടിലിലും മറ്റൊരാൾ നിലത്തും മരിച്ചു കിടക്കുകയായിരുന്നു. ഇരുവരുടെയും കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. മുറിയിലെ ശുചിമുറിയിലാണ് നവീന്റെ മൃതദേഹം  കണ്ടെത്തിയത്. ഉടൻ തന്നെ ഹോട്ടൽ ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്നുള്ള പരിശോധനയിൽ മുറിക്കുള്ളിലെ മേശയിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കുറിപ്പിൽ നാട്ടിൽ വിവരം അറിയിക്കേണ്ടവരുടെ ഫോൺ നമ്പറും രേഖപ്പെടുത്തിയിരുന്നു. പൊലീസെത്തി സിസിടിവി പരിശോധിച്ചെങ്കിലും സംശായസ്പദമായി ഒന്നും കണ്ടെത്തിയില്ല. മുറിക്കുള്ളിൽ നിന്നും മദ്യക്കുപ്പിയും ബ്ലേഡും കണ്ടെടുത്തിട്ടുണ്ട്. മൂവരും തമ്മിൽ മൽപ്പിടുത്തം നടന്നതായി സൂചനയില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. വൈകുന്നേരത്തോടെ ഇറ്റാനഗറിൽനിന്നു ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി. ബുധനാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.

devi arunachal pradesh arya naveen