ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ചിത്രകല അധ്യാപകന് 12 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയ്ക്കും ശിക്ഷ വിധിച്ച് കോടതി. പാങ്ങപ്പാറ്റ സ്വദേശിയായ രാജേന്ദ്രന്‍ (65)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ നാല് മാസം കൂടുതല്‍ തടവ് അനുഭവിക്കണം എന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
2023 മെയ് - ജൂണ്‍ കാലയളവിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ ചിത്രകല പഠിപ്പിക്കാന്‍ വീട്ടിലെത്തിയ പ്രതി നിരവധി തവണ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി. പല തവണ പീഡനം നടത്തിയെങ്കിലും കുട്ടി പേടിച്ചു പുറത്ത് പറഞ്ഞിരുന്നില്ല. ഒടുവില്‍ സഹികെട്ട് അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ്. വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ അര്‍. വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.