ആർമി ടവർ പൊളിക്കാം; ഉടമകൾക്ക് നഷ്ടപരിഹാരവും ഭൂമിയും

നിർമ്മാണപ്പിഴവുമൂലം അപകടാവസ്ഥയിലായ വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ആർമി ടവറുകളി​ലെ ഫ്ലാറ്റുടമകൾ ഒഴിഞ്ഞാൽ നഷ്ടപരിഹാരം നൽകാമെന്ന് ആർമി വെൽഫെയർ ഹൗസിംഗ് ഫെഡറേഷൻ (എ.ഡബ്ലിയു.എച്ച്.ഒ) ഹൈക്കോടതി​യി​ൽ സത്യവാങ്മൂലം നൽകി

author-image
Shyam Kopparambil
New Update
sdsd

കൊച്ചി: നിർമ്മാണപ്പിഴവുമൂലം അപകടാവസ്ഥയിലായ വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ആർമി ടവറുകളി​ലെ ഫ്ലാറ്റുടമകൾ ഒഴിഞ്ഞാൽ നഷ്ടപരിഹാരം നൽകാമെന്ന് ആർമി വെൽഫെയർ ഹൗസിംഗ് ഫെഡറേഷൻ (എ.ഡബ്ലിയു.എച്ച്.ഒ) ഹൈക്കോടതി​യി​ൽ സത്യവാങ്മൂലം നൽകി​.

ആറുവർഷം മുമ്പ് നിർമ്മിച്ച 29 നിലകൾ വീതമുള്ള ടവറുകളിലെ 108 ഫാറ്റുടമകൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. ചന്ദേർകുഞ്ച് ആർമി​ ടവറുകളുടെ ദുർബലാവസ്ഥ ആദ്യമായാണ് എ.ഡബ്ലിയു.എച്ച്.ഒ അംഗീകരിക്കുന്നത്. പാളിച്ചകൾക്ക് ഉത്തരവാദികളായ എ.ഡബ്ലിയു.എച്ച്.ഒ പ്രോജക്ട് ഡയറക്ടർ,ആർക്കിടെക്ട് അജിത് അസോസിയേറ്റ്സ്,കരാറുകാരായ ശില്പ പ്രോജക്ട്സ് ആൻഡ് ഇൻഫ്രാ സ്ട്രക്ചേഴ്സ് എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നും നഷ്ടപരിഹാരം ലഭിച്ചാൽ ഫ്ളാറ്റുടമകൾക്ക് വീതിച്ചുനൽകുമെന്നും വ്യക്തമാക്കുന്നു.

അപകടാവസ്ഥയിലായ ബി,സി ടവറുകളിലെ താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കാൻ കളക്ടർ ആറുമാസം മുമ്പ് ഉത്തരവിട്ടിരുന്നു. സൈനികർക്കും വിമുക്ത ഭടന്മാർക്കുമായി വീടുകളും ഫ്ളാറ്റുകളും നിർമ്മിക്കുന്നതും കരസേനയുടെ നിയന്ത്രണത്തിലുള്ളതുമായ സംവിധാനമാണ് എ.ഡബ്ലിയു.എച്ച്.ഒ.

 

ആര് പൊളി​ക്കുമെന്നതിൽ അവ്യക്തത

 

ഫ്ളാറ്റുകൾ ആര് പൊളി​ക്കുമെന്ന കാര്യത്തി​ൽ സത്യവാങ്മൂലത്തി​ൽ അവ്യക്തതയുണ്ട്. പൊളി​ച്ചുമാറ്റാൻ 40 കോടിയോളം രൂപ ചെലവാകുമെന്നാണ് താമസക്കാരുടെ ഏകദേശ കണക്ക്. സമീപത്തെ എ ടവർ,തൊട്ടുചേർന്ന് പോകുന്ന മെട്രോ റെയി​ലി​ന്റെ തൂണുകൾ എന്നി​വയുടെ സുരക്ഷി​തത്വവും കണക്കി​ലെടുക്കേണ്ടി​വരും.

 

മടക്കി നൽകുന്ന ഫ്ളാറ്റ് വില

ടവർ ബി

ഒന്നാം നില: 59,64,900

മറ്റ് നി​ലകൾ: 53,40,200

 

ടവർ സി

ഒന്നാം നില: 68,06,300

മറ്റ് നി​ലകൾ: 60,84,300

 

 

 

 

 

 
ernakulam Ernakulam News kochi