കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ആരോപണങ്ങളുമായി അർജുൻറെ കുടുംബം.വൈകാരികതയെ മാർക്കറ്റ് ചെയ്യുന്നുവെന്നും ഇതുമൂലം കുടുംബം കടുത്ത സൈബർ ആക്രമണം നേരിടുന്നുവെന്നും അർജുൻറെ സഹോദരി ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു.മനാഫ് അർജുനായുള്ള തെരച്ചിൽ നിരുത്സാഹപ്പെടുത്തിയെന്നും അർജുന്റെ കുടുംബം ആരോപിച്ചു.തങ്ങൾ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ അർജുന്റെ പേരിൽ പണം പിരിക്കുന്നുവെന്നും ജിതിൻ കൂട്ടിച്ചേർത്തു.മനാഫ് അര്‍ജുന് 75000 രൂപ ശമ്പളമെന്ന് പറഞ്ഞ് പരത്തുന്നുവെന്നും കുടുംബം ആരോപിച്ചു.ഈശ്വര്‍ മാൽപെയും മനാഫിക്കയും തമ്മിലുള്ള നാടകമാണ് ഷിരൂരിൽ നടന്നതെന്നും ജിതിൻ കൂട്ടിച്ചേർത്തു.
അതെസമയം അർജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും കുടുംബം അറിയിച്ചു.തെരച്ചിലിൻറെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും അർജുൻറെ സഹോദരി ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു.അർജുനെ കാണാതായ സംഭവം നടന്ന അന്ന് മുതൽ മാധ്യമങ്ങളും ജനപ്രതിനിധികളും മറ്റെല്ലാവരും കൂടെ നിന്നുവെന്നും ജിതിൻ പറഞ്ഞു.
എംകെ രാഘവൻ എംപി, കെസി വേണുഗോപാൽ എംപി, എകെഎം അഷ്റഫ് എംഎൽഎ, കാർവാർ എംഎൽഎ സതീഷ് സെയിൽ, കേരളത്തിലെ മറ്റു എംഎൽഎമാർ, ജനപ്രതിനിധികൾ, ഈശ്വർ മൽപെ, മറ്റു മുങ്ങൽ വിദഗ്ധർ, ലോറി ഉടമ മനാഫ്, ആർസി ഉടമ മുബീൻ, മാധ്യമങ്ങൾ, കർണാടക സർക്കാർ, കേരള സർക്കാർ എന്നിവരെല്ലാം നടത്തിയ ഇടപെടലും പങ്കും വളരെ വലുതാണ്. ഒന്നാം ഘട്ടത്തിൽ നടത്തിയ തെരച്ചിലിൽ കാലാവസ്ഥ ഉൾപ്പെടെ വെല്ലുവിളിയായിരുന്നെന്നും ജിതിൻ പറഞ്ഞു.
അർജുൻറെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു. അർജുൻറെ സംസ്കാര ചടങ്ങുകൾ പൂർത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്. ഇങ്ങനെയൊരു കൂടിക്കാഴ്ച അർജുനെ കാണാതായ സംഭവം നടന്ന അന്ന് മുതൽ മാധ്യമങ്ങളും ജനപ്രതിനിധികളും മറ്റെല്ലാവരും കൂടെ നിന്നുവെന്നും ജിതിൻ പറഞ്ഞു.