അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ പരിശോധനക്ക് ശേഷം വിട്ടുനല്‍കും

മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനഫലം സ്ഥിരീകരിച്ച ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക. മംഗഌരുവില്‍ വെച്ചാണ് ഡിഎന്‍എ പരിശോധന നടത്തുക.

author-image
Prana
New Update
ARJUNS LORRY FOUND
Listen to this article
0.75x 1x 1.5x
00:00 / 00:00

ഗംഗാവലി പുഴയില്‍ ലോറിയുടെ കാബിനില്‍ നിന്നും കണ്ടെടുത്ത അര്‍ജുന്റെതെന്ന് കരുതുന്ന മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടര്‍. ഇതിനായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനഫലം സ്ഥിരീകരിച്ച ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക. മംഗഌരുവില്‍ വെച്ചാണ് ഡിഎന്‍എ പരിശോധന നടത്തുക.
സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയും ക്യാബിനില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹവും കണ്ടെത്തിയത്. അര്‍ജ്ജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും കണ്ടെത്തുന്നത്. പുഴയില്‍ 12 മീറ്റര്‍ ആഴത്തില്‍ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്നു മണിയോടൊയാണ് പുഴയില്‍ നിന്ന് പുറത്തെടുത്തത്.
ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതാവുകയായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാറിന് നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ചതോടെ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പ്രദേശത്ത് തിരച്ചില്‍ നടന്നിരുന്നത്.
അതേസമയം ഷിരൂരില്‍ മണ്ണിടിച്ചില്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത 2 പേര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ പറഞ്ഞു. കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായാണ് നാളെയും തിരിച്ചില്‍ തുടരുക.

 

deadbody DNA Test arjun shirur landslide