ഷിരൂരിലെ മണ്ണിടിച്ചിലില്‍ ലോറിയോടെ അകപ്പെട്ട് മരിച്ച മലയാളി ഡ്രൈവര്‍ അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ആംബുലന്‍സിലേക്ക് കയറ്റിയ മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു. ആംബുലന്‍സിനെ കര്‍ണാടക പൊലീസ് അനുഗമിക്കും. മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫും കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരും. വഴിമധ്യേ ദുരന്ത സ്ഥലത്ത് ഒരു നിമിഷം നിന്ന് അര്‍ജുന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുമെന്നും സതീഷ് സെയ്ല്‍ പറഞ്ഞു. നാളെ രാവിലെ ആറ് മണിയോടെ അര്‍ജുന്റെ മൃതദേഹം കോഴിക്കോട് എത്തിക്കും.
രാവിലെ പൂളാടിക്കുന്നില്‍ ലോറി െ്രെഡവര്‍മാരുടെ കൂട്ടായ്മ ആംബുലന്‍സ് സ്വീകരിക്കും. അര്‍ജുനുമായുള്ള ആംബുലന്‍സ് എട്ട് മണിയോടെ കണ്ണാടിക്കലില്‍ എത്തും. കണ്ണാടിക്കല്‍ ബസാറില്‍ നിന്ന് ആംബുലന്‍സ് വ്യൂഹത്തെ കാല്‍നടയായി നാട്ടുകാര്‍ അനുഗമിക്കും. 8.10 ന് മൃതദേഹം വീട്ടില്‍ എത്തിക്കും. ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെക്കും. ആളുകള്‍ കൂടിയാല്‍ കൂടുതല്‍ സമയം പൊതുദര്‍ശനം നടത്തും. വീട്ടുവളപ്പില്‍ തന്നെ മൃതദേഹം സംസ്‌കരിക്കും.