ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായി നടക്കുന്ന നാലാം ഘട്ട പരിശോധന നിർണ്ണായക ഘട്ടത്തിലേയ്ക്ക്.ഇന്ന് ഗംഗാവലി പുഴയിൽ നടക്കുന്ന തിരച്ചിലിൽ ട്രക്കിന്റെ രണഅട് ടയറിന്റെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിധഗ്ദൻ ഈശ്വർ മാൽപെ പറഞ്ഞു.Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയിൽ നിന്നാണ് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്.എന്നാൽ ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അർജുൻറെ ലോറി ഉടമ മനാഫ് പറഞ്ഞു.
ട്രക്കിൻറെ മുൻ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടുവെന്ന് മനാഫ് അറിയിച്ചു. ബാക്കി മണ്ണിന് അടിയിൽ ആകും ഉള്ളത്. ലോറി തല കീഴായി കിടക്കുന്ന നിലയിലാണ് ഉള്ളതെന്നും മാൽപെ പറഞ്ഞതായി മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.നദിക്കടിയിൽ തിരച്ചിൽ തുടരുകയാണ്.നദിയിൽ പതിനഞ്ച് അടി ആഴത്തിലാണ് ട്രക്കിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്.ടയർ മുകളിലായി തല കീഴായി കിടക്കുന്ന നിലയിലാണ് ട്രക്ക് ഉള്ളത്.
തിരച്ചിൽ പുരോഗമിക്കുന്നയിടത്ത് നിരവധി തടിക്കഷണങ്ങൾ കണ്ടെന്ന് മാൽപെ അറിയിച്ചിരുന്നു. തടിക്കഷണങ്ങൾ മുഴുവനായി പുറത്തെത്തിക്കുന്നില്ലെന്നും കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നുമാണ് മാൽപെ പ്രതികരിച്ചത്. രാവിലെ എട്ട് മണിയോടെ ആരംഭിച്ച തിരച്ചിലാണ് പുരോഗമിക്കുന്നത്.
ഇന്നത്തെ തിരച്ചിലിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജിങ്ങിന്റെ എതിർവശത്ത് നിന്ന് റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. കൂടാതെ ബാരിക്കേഡുകൾ വെച്ച് റിപ്പോർട്ട് ചെയ്യുന്ന സ്ഥലത്തിനും പരിധി വെച്ചിട്ടുണ്ട്. ഡ്രഡ്ജർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ച് നേരത്തെ ലോഹഭാഗങ്ങൾ കണ്ടെത്തിയയിടത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. തിരച്ചിലിൽ അർജുന്റെ ട്രക്കിന്റെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ട്രക്കിലെ വാട്ടർടാങ്ക് ക്യാരിയർ ആണ് കണ്ടെത്തിയത്.