അധ്യാപക നിയമനത്തിന് അനുമതി

സർക്കാർ സ്കൂളുകളിൽ പ്രസ്തുത അധിക തസ്തികകളിൽ തസ്തികനഷ്ടം വരുന്ന എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപകരെ ക്രമീകരിച്ച ശേഷം ബാക്കിയുള്ള തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.

author-image
Prana
New Update
harvest school
Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2024-2025 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തിന് പീരീഡ് അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണ്ണയം നടത്തി ആവശ്യമായി വരുന്ന അധിക എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികകള്‍, താല്‍ക്കാലികമായി സൃഷ്ടിച്ച് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രസ്തുത അധിക തസ്തികകളില്‍ തസ്തികനഷ്ടം വരുന്ന എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപകരെ ക്രമീകരിച്ച ശേഷം ബാക്കിയുള്ള തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.എയ്ഡഡ് സ്‌കൂളുകളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് അധികതസ്തികകളില്‍ അതേ മാനേജ്‌മെന്റ്‌റില്‍ തസ്തികനഷ്ടം വന്ന് പുറത്തുപോയവരെയും ചട്ടപ്രകാരമുള്ള അവകാശികളെയും കെ.ഇ.ആര്‍ അധ്യായം തതക ചട്ടം 7(2) പ്രകാരം മറ്റ് സ്‌കൂളുകളിലെ സംരക്ഷിതാധ്യാപകരെയും പുനര്‍ വിന്യസിച്ചതിനു ശേഷം മാത്രം ബാക്കിയുള്ളവയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നല്‍കും.

 

education