ഇനി വൈദ്യുതി കണക്്ഷന് അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കേരള ഇലക്ട്രിസിറ്റി സപ്ലൈകോഡ് 2014 ഭേദഗതി ചെയ്ത് കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് (5ാം ഭേദഗതി), 2024, പ്രസിദ്ധീകരിച്ചു.

author-image
Prana
New Update
kseb
Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കേരള ഇലക്ട്രിസിറ്റി സപ്ലൈകോഡ് 2014 ഭേദഗതി ചെയ്ത് കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് (5ാം ഭേദഗതി), 2024, പ്രസിദ്ധീകരിച്ചു. കണ്‍സ്യൂമര്‍ റൂള്‍സിന്റെയും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെയും ഉപഭോക്താക്കളില്‍ നിന്നും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുമുള്ള നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭേദഗതി. ഈസ് ഓഫ് ഡുയിങ് ബിസിനസ്സിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിസിറ്റി (റൈറ്റ്‌സ് ഓഫ് കണ്‍സ്യൂമേഴ്‌സ്) റൂള്‍സ്, 2020ല്‍ പ്രസിദ്ധീകരിച്ചിരുന്നു.

കൂടാതെ കേരള സര്‍ക്കാര്‍, നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി വ്യവസായങ്ങള്‍/ എച്ച്.ടി/ ഇ.എച്ച്.ടി ഉപഭേക്താക്കള്‍ക്ക് സര്‍വ്വീസ് കണക്ഷന്‍ നല്‍കുന്നതിനുള്ള കരാര്‍ വ്യവസ്ഥകള്‍ ലളിതമാക്കുവാനും, പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് കണക്റ്റഡ് ലോഡിനെ മാനദണ്ഡമാക്കി ഏകീകൃത നിരക്കുകള്‍ കൊണ്ടുവരുവാനും, സിംഗിള്‍ പോയിന്റെ സപ്ലൈക്ക് നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ കൊണ്ടുവരുവാനും നിര്‍ദ്ദേശിച്ചിരുന്നു.

electricity connection KSEB