പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിശദീകരണ യോഗം ഞായറാഴ്ച മഞ്ചേരിയില്‍ ചേരുമന്ന് പ്രഖ്യാപിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. വൈകീട്ട് ആറ് മണിക്ക് നടക്കുന്ന പരിപാടിയില്‍ പുതിയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട നയരേഖ പ്രഖ്യാപനവുമുണ്ടാകും. മഞ്ചേരി ജസീല ജങ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരിക്കും പരിപാടിയെന്നും അന്‍വര്‍ ഫെയ്‌സ്ബുക് കുറിപ്പില്‍ അറിയിച്ചു.
'പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു വിശദീകരണയോഗം മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ വെച്ച് ഒക്ടോബര്‍ 6ന് ഞായറാഴ്ച വൈകുന്നേരം 6.00 മണിക്ക് നടക്കുകയാണ്. മഞ്ചേരിയിലെ ജസീല ജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പുതിയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട നയരേഖ പ്രഖ്യാപനവും അന്നേ ദിവസം നടക്കുന്നതാണ്. മഞ്ചേരിയില്‍ വെച്ച് നടക്കുന്ന വിശദീകരണ യോഗം വിജയിപ്പിക്കുന്നത്തിന് മുഴുവന്‍ മതേതര, ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' അന്‍വര്‍ കുറിച്ചു.
മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള രാഷ്ട്രീയപ്പാര്‍ട്ടിയായിരിക്കും രൂപവത്കരിക്കുകയെന്ന് അന്‍വര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടി മത്സരിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു പാര്‍ട്ടി വേണമെന്നതിനാലാണ് ഈ തീരുമാനം. ദളിത്പിന്നാക്ക വിഭാഗങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള പാര്‍ട്ടിയാവും രൂപവത്കരിക്കുകയെന്നും അന്‍വര്‍ പറഞ്ഞിരുന്നു.