അൻവറിൻറെ ഡിഎംകെയിലും പൊട്ടിത്തെറി; ബി ഷമീർ പാർട്ടി വിട്ടു

പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ സെക്രട്ടറി  ബി ഷമീർ രാജിവെച്ച്  സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി.

author-image
Anagha Rajeev
New Update
pv anwar mla ldf

പാലക്കാട്: ശക്തിപ്രകടനത്തിന് കൂലിക്ക് ആളെയിറക്കിയെന്ന ആരോപണത്തിനിടെ പിവി അൻവറിൻറെ പാ‍ർട്ടിയായ ഡിഎംകെയിൽ പൊട്ടിത്തെറി. പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ സെക്രട്ടറി  ബി ഷമീർ രാജിവെച്ച്  സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി. അൻവർ ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പിൻവലിച്ചതിൽ പ്രവർത്തകർക്ക് കടുത്ത നിരാശയുണ്ടെന്നും തന്നോടൊപ്പം 100 പേർ പാർട്ടി വിടുമെന്നും ഷമീർ പ്രതികരിച്ചു.

അൻവർ പാർട്ടി പ്രവർത്തകരെ വഞ്ചിച്ചുവെന്നും പാലക്കാട്ടെ ഡിഎംകെയുടെ സ്ഥാനാർഥിയെ പിൻവലിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും  പാർട്ടിക്കായി ഇറങ്ങിയ പല പ്രവർത്തകർക്കും അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും ഷമീർ ആരോപിച്ചു.  തന്നെ അറിയില്ലെന്ന് അൻവറിന് പറയാൻ കഴിയില്ല. അൻവറിൻറെ കൺവെൻഷനിൽ നന്ദി പറഞ്ഞത് താനാണ്. പാർട്ടി രൂപീകരിച്ചത് മുതൽ ജില്ലാ ഭാരവാഹിയാണെന്നും ബി ഷമീർ പറഞ്ഞു.

അതേസമയം, ഷമീറിനെ തള്ളി അൻവർ രംഗത്തെത്തി. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്നും പാർട്ടിയുടെ ആരുമല്ലെന്നും പിവി അൻവർ പറഞ്ഞു.പാർട്ടിയിലെ പൊട്ടിത്തെറിക്കിടെ പി വി അൻവർ, മുൻ ഇടത് എം എൽ എ കാരാട്ട് റസാഖുമായി കൂടിക്കാഴ്ച നടത്തി. 

PV Anwar