സി.പി.ഐ.ക്കെതിരെ സീറ്റ് കച്ചവടം ആരോപിച്ച പി.വി. അന്‍വറിന് മറുപടിയുമായി ബിനോയ് വിശ്വം. അന്‍വറിന്റേത് പഴകി പുളിച്ച ആരോപണമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവന്‍ ഏറനാട് നിയമസഭാമണ്ഡലം 25 ലക്ഷം രൂപയ്ക്ക് മുസ്ലിംലീഗിന് വേണ്ടി വിറ്റുവെന്ന പി.വി അന്‍വറിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെളിയം ഭാര്‍ഗവനെ വിമര്‍ശിക്കാന്‍ അന്‍വറിന് എന്ത് അര്‍ഹതയാണുള്ളതെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. അന്‍വറിന്റേത് പഴകി പുളിച്ച ആരോപണമാണെന്നും വെളിയത്തെ ഈ നാടിന് നന്നായി അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഏറനാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് സി.പിഐയുമായി ധാരണയായതിനുശേഷം ലീഗ് ഇടപെട്ട് 25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍വന്‍ മറിച്ചുവെന്നായിരുന്നു അന്‍വര്‍ ആരോപിച്ചത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തനിക്കെതിരെ നടത്തിയ പ്രസ്താവനകള്‍ക്കുള്ള മറുപടിയായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പി.വി അന്‍വര്‍ സീറ്റ് വില്‍പന ആരോപണമുന്നയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സി.പി.ഐ സീറ്റ് വിറ്റുവെന്നും പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ സി.പി.ഐ നേതാക്കള്‍ വയനാട്ടില്‍ നിന്നും പണം പിരിച്ചുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.
പിവി അന്‍വര്‍ എല്ലാവര്‍ക്കും ഒരു പാഠമാണെന്നായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. അന്‍വറിനെപ്പോലുള്ളവര്‍ വരുമ്പോള്‍ തന്നെ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച്, തലയില്‍ എടുത്തുവെച്ച്, അര്‍ഹത പരിഗണിക്കാതെ അവര്‍ക്ക് പ്രൊമോഷന്‍ കൊടുത്ത്, സ്ഥാനമാനങ്ങളുടെ തൊപ്പിവെച്ച്, അവരെ കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റുകയാണ് ചെയ്തതെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. അത്തരം ആളുകള്‍ വരുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പാലിക്കേണ്ട ജാഗ്രതയെ പറ്റിയുള്ള പാഠമാണ് ഇതെന്നും സിപിഎമ്മിന് മാത്രമല്ല, തങ്ങള്‍ക്കും അത് ബാധകമാണെന്നും അദ്ദേഹം പ്രസ്താവിച്ചതിന്റെ പിന്നാലെയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.
അന്‍വറിന്റേത് പഴകിപ്പുളിച്ച ആരോപണമെന്ന് ബിനോയ് വിശ്വം
വെളിയം ഭാര്‍ഗവനെ വിമര്‍ശിക്കാന്‍ അന്‍വറിന് എന്ത് അര്‍ഹതയാണുള്ളതെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. അന്‍വറിന്റേത് പഴകി പുളിച്ച ആരോപണമാണെന്നും വെളിയത്തെ ഈ നാടിന് നന്നായി അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
New Update