അൻവറിന്റെ നീക്കം ആരെ സഹായിക്കാനെന്നറിയാൻ നാസ വരെ പോകേണ്ട: എഎ റഹീം

ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നിലപാടുകൾ ആരെ സഹായിക്കാനാണ് എന്ന് അറിയാൻ നാസ വരെ പോകേണ്ടതില്ല. മാധ്യമങ്ങൾ നോക്കിയാൽ മതിയെന്നും റഹീം പറഞ്ഞു. സർക്കാരിനെയോ പാർട്ടിയെയോ തള്ളി പറഞ്ഞാൽ ആ നിമിഷം മുതൽ നിങ്ങൾക്ക് ഞാൻ വിരുദ്ധനാവും.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പി വി അൻവർ എംഎൽഎയുടെ നീക്കങ്ങളെ ഡിവൈഎഫ്‌ഐ പിന്തുണയ്ക്കും എന്ന് തോന്നുന്നില്ലെന്ന് എഎ റഹീം എംപി. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നിലപാടുകൾ ആരെ സഹായിക്കാനാണ് എന്ന് അറിയാൻ നാസ വരെ പോകേണ്ടതില്ല. മാധ്യമങ്ങൾ നോക്കിയാൽ മതിയെന്നും റഹീം പറഞ്ഞു. സർക്കാരിനെയോ പാർട്ടിയെയോ തള്ളി പറഞ്ഞാൽ ആ നിമിഷം മുതൽ നിങ്ങൾക്ക് ഞാൻ വിരുദ്ധനാവും. മാധ്യമങ്ങൾ വിടാതെ വേട്ടയാടിയ ആളാണ് പി വി അൻവർ. ഒറ്റ ദിവസം കൊണ്ട് പി വി അൻവർ വിശുദ്ധനായി എന്നും റഹീം പറഞ്ഞു.

'ഞാൻ പൂർണ്ണസമയം കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല. പറയുന്ന കാര്യം പാർട്ടിയെ ബാധിക്കുമോ എന്നതാണ് ആലോചിക്കേണ്ടത്. ഇടതുപക്ഷം ഒരു തെറ്റിനും കൂട്ടുനിൽക്കില്ല. പി വി അൻവറിനെ തള്ളി പറയില്ല. ഇടതുപക്ഷം വിയർപ്പൊഴുക്കി തന്നെയാണ് അൻവറിനെ വിജയിപ്പിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെടുന്നു എന്ന അൻവറിന്റെ ആരോപണത്തോട് യോജിപ്പില്ല. തെറ്റ് ചെയ്യുന്ന ആരെയും സർക്കാർ സംരക്ഷിക്കില്ല. എന്നാൽ ആരെങ്കിലും തെറ്റ് ചെയ്‌തെന്ന് മാധ്യമങ്ങൾ വിളിച്ചു പറഞ്ഞാൽ ഉടൻ പാർട്ടി തള്ളിപറയില്ല. അന്വേഷണം നടത്തും. അങ്ങനെ ചെയ്യുമായിരുന്നെങ്കിൽ അന്നേ അൻവറിനെ കൈവിട്ടേനെ. പല തവണ ആരോപണങ്ങൾ ഉയർന്നപ്പോഴും അന്വേഷണം നടത്തിയിട്ട് അൻവറിനെ സംരക്ഷിച്ചതല്ലേ. അന്നൊക്കെയും ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടാണ് അൻവറിനെ സംരക്ഷിച്ചത്', എന്നും എ എ റഹീം പറഞ്ഞു.

aa rahim PV Anwar