കാറിനുള്ളിൽ മൽപിടിത്തം നടന്നതായി ദൃക്‌സാക്ഷികൾ; ആദ്യം വിളിച്ചപ്പോൾ പോയില്ല,പിന്നാലെ മരണ വാർത്ത

ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ വണ്ടിയുടെ ഡോർ മൂന്ന് പ്രാവശ്യം തുറക്കുന്നതായി കണ്ടു. അമിത വേഗത്തിലായിരുന്ന കാർ റോങ്ങ് സൈഡിൽ വന്നാണ് ഇടിച്ചു കയറിയത്.

author-image
Rajesh T L
New Update
hashim accident

അനുജ ഹാഷിം

Listen to this article
0.75x 1x 1.5x
00:00 / 00:00

പത്തനംതിട്ട: പട്ടാഴി അപകടത്തിൽ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു . കഴിഞ്ഞ ദിവസം രാത്രി അനുജയും സഹ അധ്യാപകരും സഞ്ചരിച്ച കാർ കുളക്കടയിൽ വെച്ച തടഞ്ഞാണ് അനുജയെ ഹാഷിം ബലമായി പിടിച്ചു കൊണ്ട് പോയത്. ആദ്യം ഹാഷിമിനൊപ്പം പോകാൻ അനുജ തയ്യാറായില്ല . ഹാഷിം തന്റെ കൊച്ചച്ചന്റെ മകനാണെന്നാണ് അനുജ കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞത്. അനുജ ഹാഷിമിനൊപ്പം പോകാൻ തയ്യാറാകാത്തതിനാൽ ഹാഷിം ദേഷ്യപ്പെട്ട് വാഹനത്തിനുള്ളിലേക്ക് കയറുകയായിരുന്നു എന്നാണ്കൂടെയുണ്ടായിരുന്ന അധ്യാപകർ പോലീസിന് കൊടുത്ത മൊഴി.

ഹാഷിം ചുടാവാൻ തുടങ്ങിയതോടെ അനുജ കാറിൽ നിന്നിറങ്ങി ഹാഷിമിനൊപ്പം പോവുകയായിരുന്നു. അമിത വേഗത്തിൽ വന്ന കാറിൽ വെച്ചിരുവരും വഴക്കിടുന്നതായും കൈയ്യാങ്കളി നടന്നതായും കണ്ടെന്ന്ദൃക്‌സാക്ഷികൾ പറയുന്നു . ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ വണ്ടിയുടെ ഡോർ മൂന്ന് പ്രാവശ്യം തുറക്കുന്നതായി കണ്ടു.അമിത വേഗത്തിലായിരുന്ന കാർ റോങ്ങ് സൈഡിൽ വന്നാണ് ഇടിച്ചു കയറിയത്. അനുജയെ കൊണ്ട് പോയതിൽ സംശയം തോന്നി വിളിച്ച സഹ അധ്യാപികയുടെ തങ്ങൾ മരിക്കാൻ പോവുകയാണെന്ന് കരഞ്ഞു കൊണ്ട് അനുജ പറഞ്ഞിരുന്നതായും പറയുന്നു . 

തുമ്പമൺ സ്കൂളിലെ അധ്യാപികയാണ് അനുജ . ഹാഷിമും അനുജയും വളരെ കാലങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു . അടൂർ ഏഴംകുളം റോഡിൽ വെച്ച അമിത വേഗത്തിൽ വന്ന കാർ കണ്ടയ്നർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു .

anuja pathanamthitta hashim