സംഘടനാ പ്രവർത്തനത്തിന് പണം വാങ്ങാനെത്തി: മാവോയിസ്റ്റിനെ ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികുടി

കബനീദളം പ്രവർത്തകനും തൃശൂർ സ്വദേശി ആഷിക് എന്ന മനോജിനെയാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്.  

author-image
Shyam Kopparambil
New Update
v

ആഷിക് എന്ന മനോജ്. 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

# ശ്യാം കൊപ്പറമ്പിൽ 

കൊച്ചി : സംഘടനാ പ്രവർത്തനത്തിന് പണം വാങ്ങാനെത്തിയ കബനീദളം  പ്രവർത്തകനെ ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികുടി. കബനീദളം പ്രവർത്തകനും തൃശൂർ സ്വദേശി ആഷിക് എന്ന മനോജിനെയാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്.   കോഴിക്കോട്- വയനാട് അതിർത്തിമേഖല കേന്ദ്രീകരിച്ചായിരുന്നു ഏറെക്കാലമായി മനോജിന്റെ പ്രവർത്തനം.ഇന്നലെ രാവിലെ ബ്രഹ്മപുരത്ത് കെന്റ് ഫ്ലാറ്റിലെ താമസക്കാരനിൽ  നിന്നും പണം വാങ്ങി മടങ്ങുന്നതിനിടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഭീകര വിരുദ്ധ സ്‌ക്വാഡ്  പിടികൂടികയായിരുന്നു. നെടുമ്പാശ്ശേരിയിലെ  ഭീകര വിരുദ്ധ സ്‌ക്വാഡ്  കേന്ദ്രത്തിൽ വച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണ്ണായക വിവരം ലഭിച്ചത്. ഒമ്പതുമണിയോടെ ബ്രഹ്മപുരത്ത് കെന്റ് ഫ്ലാറ്റിൽ നിന്നും പ്രതി ഇറങ്ങിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.എന്നാൽ  ഫ്ലാറ്റിനകത്തേക്ക് കയറിയത് എങ്ങനെയാണെന്ന് കാര്യത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.  കബനീദളം പ്രവർത്തകരിൽ പിടിയിലായ മനോജിനെ കൂടാതെ  മലയാളികളായ സി.പി. മൊയ്‌തീൻ,സോമൻ, തമിഴ്‌നാട്ടുകാരനായ സന്തോഷ്  എന്നിവരാണ്   കബനീദളം  സംഘത്തിൽ ശേഷിക്കുന്നത്.14  -ഓളം യു.എ.പി.എ. കേസുകളിൽ പ്രതിയാണ് പിടിയിലായ ആഷിക് എന്ന മനോജ്. 

Crime India