വീണ്ടും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം; അഞ്ചുതെങ്ങ് സ്വദേശി മരിച്ചു

അപകടത്തിൽ ഗുരുതര പരിക്കേറ്റ  എബ്രഹാമിനെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അതെസമയം  അപകടത്തിൽ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു

author-image
Greeshma Rakesh
Updated On
New Update
boat accident

boat accident in muthalappozhy

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്.അപകടത്തിൽ ഗുരുതര പരിക്കേറ്റ  എബ്രഹാമിനെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അതെസമയം  അപകടത്തിൽ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു.മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. 

 

Thiruvananthapuram death boat accident muthalappozhy