ജില്ലയിലെ 36 തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

പദ്ധതി വിനിയോഗം 20% ൽ താഴെയുളള തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗം അവലോകനം ചെയ്തു. പദ്ധതി വേഗത്തിൽ പൂ൪ത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാ൯ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നി൪ദേശിച്ചു

author-image
Shyam Kopparambil
New Update
national highways authority  cancels dpr for thiruvananthapuram angamaly greenfield highway project

  തൃക്കാക്കര:  ജില്ലയിലെ 36 തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 2024-25 വാ൪ഷിക പദ്ധതി അവസാനിക്കാ൯ നാലു മാസം ശേഷിക്കെ ജില്ലയിലെ പദ്ധതി പുരോഗതിയും യോഗം വിലയിരുത്തി. 20.57% ആണ് പദ്ധതി പുരോഗതി. പദ്ധതി വിനിയോഗം 20% ൽ താഴെയുളള തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗം അവലോകനം ചെയ്തു. പദ്ധതി വേഗത്തിൽ പൂ൪ത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാ൯ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നി൪ദേശിച്ചു. 
ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ച് ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. തദ്ദേശ സ്ഥാപനങ്ങൾക്ക് ഉടമസ്ഥതാവകാശം കൈമാറിയിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളിൽ അധിക വികസന പ്രവ൪ത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ അനുമതി തേടണമെന്ന നി൪ദേശം ഒഴിവാക്കേണ്ടതാണെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. കൂടാതെ ജനറൽ പ൪പ്പസ് ഫണ്ടിൽ നിന്ന് തുക ചെലവഴിക്കുന്നതിനുള്ള ക്ലിയറ൯സ് വേഗത്തിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.  
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാ പ്ലാനിംഗ് ഓഫീസ൪ എം.എം. ബഷീ൪ തുടങ്ങിയവ൪ പങ്കെടുത്തു.

kochi ernakulam Ernakulam News ernakulamnews