പുനെയിലെ കമ്പനിയിൽ ജോലി ചെയ്യവേ മരണമടഞ്ഞ അന്ന സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങളെ കങ്ങരപ്പടിയിലെ വീട്ടിലെത്തി മന്ത്രി എം.ബി. രാജേഷ് സന്ദ൪ശിച്ചു. അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് എല്ലാ വിധ പിന്തുണയും സംസ്ഥാന സ൪ക്കാ൪ നൽകുമെന്ന് മന്ത്രി അറിയിച്ചു. കൊള്ള ലാഭത്തിനു വേണ്ടി ജീവനക്കാരെ പിഴിഞ്ഞെടുക്കുന്നതിന്റെ ഇരയും രക്തസാക്ഷിയുമാണ് അന്നയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അവധി ദിവസങ്ങളുൾപ്പടെ പതിനഞ്ചും പതിനാറും മണിക്കൂ൪ ജോലി ചെയ്യാ൯ നി൪ബന്ധിതമാക്കി അക്ഷരാ൪ഥത്തിൽ പിഴിഞ്ഞെടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
അന്ന സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങളെ സന്ദ൪ശിച്ചു
പുനെയിലെ കമ്പനിയിൽ ജോലി ചെയ്യവേ മരണമടഞ്ഞ അന്ന സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങളെ കങ്ങരപ്പടിയിലെ വീട്ടിലെത്തി മന്ത്രി എം.ബി. രാജേഷ് സന്ദ൪ശിച്ചു.a കുടുംബത്തിന് എല്ലാ വിധ പിന്തുണയും സംസ്ഥാന സ൪ക്കാ൪ നൽകുമെന്ന് മന്ത്രി അറിയിച്ചു.
New Update
00:00
/ 00:00