അന്ന സെബാസ്റ്റ്യൻ മരണം: അന്വേഷണം ആരംഭിച്ചതായി കേന്ദ്രമന്ത്രി ശോഭ കരന്തലജെ

മകളുടെ മരണത്തിനു കാരണമായത് കമ്പനിയിലെ അമിതമായ ജോലിഭാരവും അനാരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷവുമാണെന്ന് ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മേമനിക്ക് അയച്ച കത്തിൽ അന്നയുടെ മാതാവ് അനിത ആരോപിച്ചു.

author-image
Vishnupriya
New Update
vc
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പുണെയിൽ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ. തൊഴിൽ വകുപ്പ് അന്വേഷണം നടത്തണമെന്ന മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യത്തോട് എക്സിലൂടെ ആയിരുന്നു ശോഭയുടെ ഉറപ്പ്.

അന്ന സെബാസ്റ്റ്യന്റെ മരണം ദുഃഖകരവും തീരാനഷ്ടവുമാണെന്ന് ഏൺസ്റ്റ് ആന്റ് യങ് (ഇവൈ)  അനുശോചന സന്ദേശത്തിൽ പറഞ്ഞിരുന്നു. മകളുടെ മരണത്തിനു കാരണമായത് കമ്പനിയിലെ അമിതമായ ജോലിഭാരവും അനാരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷവുമാണെന്ന് ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മേമനിക്ക് അയച്ച കത്തിൽ അന്നയുടെ മാതാവ് അനിത ആരോപിച്ചു.

death anna sebastain