വിവാഹ വീഡിയോ പങ്കുവെച്ച് അഞ്ചു ജോസഫ്

'ഒരു നാൾ കിനാവ് പൂത്തിടും അതിൽ നമ്മളൊന്ന് ചേർന്നിടും' എന്ന അടികുറിപ്പോടെയാണ് അഞ്ചു വീഡിയോ പങ്കു വച്ചിരിക്കുന്നത്

author-image
Subi
New Update
anju

ഗായിക അഞ്ചു ജോസഫ് തന്റെ വിവാഹ വീഡിയോ പങ്കു വച്ചു. 'ഒരു നാൾ കിനാവ് പൂത്തിടും അതിൽ നമ്മളൊന്ന് ചേർന്നിടും' എന്ന അടികുറിപ്പോടെയാണ് അഞ്ചു വീഡിയോ പങ്കു വച്ചിരിക്കുന്നത്. വരൻ ആദിത്യയുടെയും അഞ്ചുവിന്റെയും മനോഹര ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.നടി ഐശ്വര്യ ലക്ഷ്മിയെയും വീഡിയോയിൽ കാണാൻ കഴിയും

 

ആലപ്പുഴ രജിസ്റ്റർ ഓഫീസിൽ നിന്നുള്ള ദൃശ്യങ്ങളോടൊപ്പം ആദിത്യൻ പാട്ട് പാടുന്ന വീഡിയോയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

ശനിയാഴ്ചയാണ് അഞ്ചു ജോസെഫും ആദിത്യ പരമേശ്വരനും വിവാഹിതരായത്.റിയാലിറ്റി ഷോയിലൂടെയാണ് അഞ്ചു പിന്നണി ഗാനരംഗത്തേക്കു കടന്നു വരുന്നത്. റിയാലിറ്റി ഷോ സംവിധായകൻ അനൂപ് ജോണുമായുള്ള വിവാഹം വേർപിരിഞ്ഞതിനു ശേഷമുള്ള അഞ്ജുവിന്റെ രണ്ടാം വിവാഹമാണ് ഇത്.

singer