കാക്കനാട് : അങ്കമാലി കുണ്ടന്നൂർ ബൈപ്പാസ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ്ണ നടത്തി. കാക്കനാട് ജില്ലാ പഞ്ചായത്തിന് മുൻവശത്തുനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കളക്ടറേറ്റ് കളക്ടറേറ്റ് തെക്കേ കവാടത്തിൽ അവസാനിച്ചു.തുടർന്ന് നടന്ന ധർണ്ണ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.അൻവർ സാദത്ത് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.ആക്ഷൻ കൗൺസിൽ ചെയർമാൻ പി.കെ പീറ്റർ അധ്യക്ഷത വഹിച്ചു. അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ്,കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈൻ തോട്ടപ്പള്ളി, കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി വിജു,സി.പി.എം കാലടി മുൻ എരിയ സെക്രട്ടറി ടി.ഐ ശശി,ആക്ഷൻ കൗൺസിൽ ഭാരവാഹികളായ സജി കുടിയിരിപ്പൻ,ആന്റണി ഡി പാറക്കൽ,റോയ് ജെയിംസ്, ജില്ലയിലെ വിവിധ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,മുനിസിപ്പൽ ജനപ്രധിനിധികൾ സംസാരിച്ചു.
എൽ.എ.ആർ.ആർ നിയമപ്രകാരം സ്ഥലവും കെട്ടിടവും ഏറ്റെടുക്കുക ഭാഗികമായി നഷ്ടപ്പെടുന്ന വീടുകൾ മുഴുവനായും ഏറ്റെടുക്കുക
മിച്ചഭൂമി ഉപയോഗപ്പെടുത്തുക കെട്ടിട നിർമ്മാണ നിയമത്തിലെ ഇളവ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.വെങ്ങോല, കാഞ്ഞൂര്,അങ്കമാലി ബ്ലോക്ക്, തുടങ്ങിയ പഞ്ചായത്ത് ജനപ്രതിനിധികൾ സമരത്തിൽ പങ്കെടുത്തു.