സ്പീക്കറോട് മോശം പെരുമാറ്റം വന്ദേഭാരതിലെ ടിടിഇയെ മാറ്റി

എന്നാൽ ആരോപണം തെറ്റാണെന്ന് ടിടിഇമാരുടെ സംഘടന പറഞ്ഞു. ഷംസീറിന്റെ സുഹൃത്ത് മതിയായ ടിക്കറ്റ് ഇല്ലാതെ ഉയർന്ന ക്ലാസിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് പരാതിക്ക് കാരണമെന്നാണ് ടിടിഇമാരുടെ യൂണിയൻ പറയുന്നത്.

author-image
Anagha Rajeev
New Update
an shamseer
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിൽ വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് എക്‌സാമിനറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. തിരുവന്തപുരം ഡിവിഷനിലെ ടിടിഇ ഇഎസ് പത്മകുമാറിനെതിരെയാണ് റെയിൽവേ നടപടി എടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിൽ നിന്ന് തിരുവന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. സ്പീക്കറാണെന്നറിയിച്ചിട്ടും ഔദ്യോഗിക പദവിയെ ബഹുമാനിച്ചില്ലെന്നാണ് ആരോപണം. ഇതേതുടർന്ന് പത്മകുമാറിനെതിരെ ഷംസീർ തിരുവനന്തപുരം ഡിവിഷനൽ മാനേജർക്ക് പരാതി നൽകുകയായിരുന്നു. തുടർന്നാണ് റെയിൽവേയുടെ നടപടി.

എന്നാൽ ആരോപണം തെറ്റാണെന്ന് ടിടിഇമാരുടെ സംഘടന പറഞ്ഞു. ഷംസീറിന്റെ സുഹൃത്ത് മതിയായ ടിക്കറ്റ് ഇല്ലാതെ ഉയർന്ന ക്ലാസിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് പരാതിക്ക് കാരണമെന്നാണ് ടിടിഇമാരുടെ യൂണിയൻ പറയുന്നത്. താഴ്ന്ന ക്ലാസിൽ ടിക്കറ്റ് എടുത്ത സുഹൃത്ത് ഉയർന്ന ക്ലാസിൽ സ്പീക്കർക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. അതിനെ ചോദ്യം ചെയ്യുകയും മാറിയിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അത് ഒരു തർക്കത്തിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെ സ്പീക്കർ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ടിടിഇ സ്പിക്കർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

an shamseer