ചേലക്കരയിൽ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ചേലക്കര പൊലീസിൽ കെപിസിസി മീഡിയ പാനലിസ്റ്റായ വിആർ അനൂപ് നൽകിയ പരാതിയിലാണ് കേസെടുത്തത്. പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തും
ചേലക്കരയിലെ ബിജെപി ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെ സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെയാണ് പരാതി. നേരത്തെ, സിപിഐ നേതാവിന്റേയും ഒരു അഭിഭാഷകന്റേയും പരാതിയിൽ പൂരനഗരയിൽ ആംബുലൻസിൽ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. തൃശൂർ ഈസ്റ്റ് പോലീസും മോട്ടോർ വാഹനവകുപ്പുമാണ് കേസെടുത്തത്.