തലസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; സ്ഥിരീകരിച്ചത് പേരൂർക്കട സ്വദേശിക്ക്

നിലവിൽ 39 പേർ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

author-image
Vishnupriya
New Update
am
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പേരൂർക്കട സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം നാലായി. നിലവിൽ 39 പേർ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നേരത്തെ രോഗം സ്ഥിരീകരിച്ച കാവിൻകുളത്തിൽ കുളിച്ച കൂടുതൽ പേർക്ക് രോഗം പടരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഛർദി, തലവേദന, കഴുത്തിന്റെ പിൻഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം എന്നാണ് നിർദേശം.

Thiruvanathapuram amebic meningoencephalitis