അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

പയ്യോളി തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് വെള്ളിയാഴ്ച അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. കുട്ടിക്ക് രോഗം നേരത്തെ തന്നെ സംശയിച്ചതിനാല്‍ അതിനനുസരിച്ചുള്ള മരുന്നുകളാണ് നല്‍കിയത്.

author-image
anumol ps
New Update
amoebic

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കുട്ടിയെ വെറ്റിലേറ്ററില്‍ നിന്നും മാറ്റിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജര്‍മനിയില്‍ നിന്നെത്തിച്ചതുള്‍പ്പെടെ 5 മരുന്നുകളാണ് കുട്ടിക്ക് നല്‍കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിലവിലെ പുരോഗതി തുടരുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പൂര്‍ണമായും അസുഖം ഭേദമാകുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ അറിയിച്ചു. 

പയ്യോളി തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് വെള്ളിയാഴ്ച അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. കുട്ടിക്ക് രോഗം നേരത്തെ തന്നെ സംശയിച്ചതിനാല്‍ അതിനനുസരിച്ചുള്ള മരുന്നുകളാണ് നല്‍കിയത്. അതിനാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയാനായി. തിക്കോടിയിലെ കാട്ടുകുളത്തില്‍ കുളിച്ച രണ്ട് കുട്ടികളാണ് ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവായതിനാല്‍ ബുധനാഴ്ച ആശുപത്രി വിട്ടിരുന്നു.

രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് മരിച്ചത്. ഫറോക്ക് സ്വദേശിയായ മൃദുല്‍ (12), കണ്ണൂര്‍ സ്വദേശിയായ ദക്ഷിണ (13 ), മലപ്പുറം മുന്നിയൂര്‍ സ്വദേശി ഫദ്വ (5) എന്നിവരാണ് മരിച്ചത്.



amoebic encephalitis