പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ 'അമ്മ'ക്ക് വീഴ്ച; പവര്‍ഗ്രൂപ്പ് ഇല്ലെന്ന് പറയാനാകില്ല: പൃഥ്വിരാജ്

ആരോപണ വിധേയര്‍ക്കെതിരെ കുറ്റം തെളിഞ്ഞാല്‍ മാതൃകാപരമായ ശിക്ഷാ നടപടി ഉണ്ടാകണമെന്നും നടന്‍ പൃഥ്വിരാജ്. ആരോപണങ്ങള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരേയും സമാന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

author-image
Prana
New Update
prithviraj
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്നും ആരോപണ വിധേയര്‍ക്കെതിരെ കുറ്റം തെളിഞ്ഞാല്‍ മാതൃകാപരമായ ശിക്ഷാ നടപടി ഉണ്ടാകണമെന്നും നടന്‍ പൃഥ്വിരാജ്. ആരോപണങ്ങള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരേയും സമാന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ആരോപണങ്ങള്‍ സൂപ്പര്‍ താരങ്ങളെ ഉള്‍പ്പടെ എങ്ങനെ ബാധിക്കണമോ അത് അങ്ങനെ തന്നെ ബാധിക്കണം. ആരോപണം ഉണ്ടെങ്കില്‍ അന്വേഷണം ഉണ്ടാകണം. കുറ്റകൃത്യം ബോധ്യപ്പെട്ടാല്‍ മാതൃകപരമായ നടപടി വേണംപൃഥ്വിരാജ് പറഞ്ഞു. ആരോപണ വിധേയരുടെ പേരുപുറത്തുവിടുന്നതില്‍ നിയമതടസ്സങ്ങളില്ല. എന്നാല്‍ പേര് പുറത്തുവിടുന്നതില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അനുഭവപ്പെട്ടിട്ടില്ല. എന്നാല്‍ തനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി അത്തരമൊരു ഗ്രൂപ്പ് ഇല്ലെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും പൃഥ്വി മാധ്യമങ്ങളോട് പറഞ്ഞു.
പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഞാന്‍ അതില്‍ ഇല്ലെന്ന് പറഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. ഏത് സംഘടനയില്‍ ആയാലും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. അങ്ങനെ ഒരു ഭാവിയിലേക്ക് ഉടനെ എത്തിച്ചേരട്ടെ. ആരോപണവിധേയരായവര്‍ സ്ഥാനത്തു നിന്നും മാറി നിന്ന് ആരോപണങ്ങളെ നേരിടണമെന്നും പൃഥ്വിരാജ് പറഞ്ഞു

 

prithviraj sukumaran hema committee report