അമ്പലപ്പുഴയിലെ ദൃശ്യം മോഡല്‍ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണ്. കാണാതായ വിജയലക്ഷ്മി ദിവസങ്ങള്‍ക്ക് ശേഷം കൊല്ലപ്പെട്ടതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ വിജയലക്ഷ്മിയുമായി അടുപ്പത്തിലായിരുന്ന ജയചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു.ജയചന്ദ്രനാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത്.
കേസില്‍ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.വിജയലക്ഷ്മിയുടെ മരണകാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവുകളെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.വിജയലക്ഷ്മിയുടെ തലയ്ക്ക് പിന്നില്‍ വെട്ടുകത്തികൊണ്ട് വെട്ടേറ്റ പത്തിലേറെ മുറിവുകളുമുണ്ട്.ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിട്ടുള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
വിജയലക്ഷ്മിയും ജയചന്ദ്രനുമായി വാക്ക് തര്‍ക്കം നടന്നു.അതിനിടെ,ജയചന്ദ്രന്‍, വിജയലക്ഷ്മിയെ പിടിച്ച് തള്ളി.വിജയലക്ഷ്മി കട്ടിലില്‍ തലയിടിച്ചാണ് വീണത്. വീഴ്ചയുടെ ആഘോതത്തില്‍ വിജയലക്ഷ്മി അബോധാവസ്ഥയി.വിജയലക്ഷ്മി മരിച്ചുവെന്നാണ് ജയചന്ദ്രന്‍ കരുതിയത്.തുടര്‍ന്ന് ശരീരം കുഴിച്ചുമൂടാന്‍ പ്രതി ജയചന്ദ്രന്‍ ശ്രമിച്ചു.
വിജയലക്ഷ്മിയെ കയര്‍കെട്ടി കുഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അതിനിടെ,വിജയലക്ഷ്മി ഉണര്‍ന്നു. ഇതോടെ ജയചന്ദ്രന്‍, വിജയലക്ഷ്മിയെ കൊലപ്പെടുത്തുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയുടെ വലതുഭാഗത്തും പിന്നിലുമായി ആഞ്ഞുവെട്ടി.തലയില്‍ പത്തിലേറെ തവണ വെട്ടേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.വെട്ടുകത്തി തിരിച്ച് പിടിച്ച് തലക്കടിച്ചും മാരകമായി പരിക്കേല്‍പ്പിച്ചു.പിന്നീട് ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമം നടത്തി.
തലക്കേറ്റ മാരകമായ മുറിവാണ് മരണ കാരണമായത്.വിജയലക്ഷ്മിയുടെ മരണം ഉറപ്പിച്ച ശേഷം സ്വര്‍ണാഭരങ്ങളും വസ്ത്രവും അഴിച്ചുമാറ്റി. ശേഷം മൃതദേഹം കുഴിയിലിട്ട് മൂടി.നായകള്‍ കുഴിയില്‍ നിന്നും മൃതദേഹം പുറത്തെടുക്കുമെന്ന സംശയത്തിലാണ് പിന്നീട് കോണ്‍ക്രീറ്റ് മിശ്രിതവും കല്ലുമെല്ലാം കുഴിയില്‍ നിരത്തിയത്.
അഴീക്കല്‍ ഹാര്‍ബറില്‍ ജോലി ചെയ്യുന്നതിനിടെയാണ് വിജയലക്ഷിയും ജയചന്ദ്രനും തമ്മില്‍ പരിചയപ്പെട്ടത്. വിവാഹ ബന്ധം വേര്‍പെടുത്തി കുലശേഖരപുരത്ത് തനിച്ച് വാടകക്ക് താമസിക്കുകയായിരുന്നു വിജയ ലക്ഷ്മി. വിജയലക്ഷ്മിയുമായി കഴിഞ്ഞ രണ്ടര വര്‍ഷമായി ജയചന്ദ്രന് അടുപ്പമുണ്ട്.
വിജയലക്ഷ്മി താമസിക്കുന്ന വീട്ടിന് സമീപത്തുള്ളവരാണ് കാണാനില്ലെന്ന് ബന്ധുക്കളെ അറിയിച്ചത്.തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിജയ ലക്ഷമിയുടെ സഹോദരിയും സ്ഥിരീകരിക്കുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജയചന്ദ്രന്‍ പിടിയിലാകുന്നതും വിജയലക്ഷ്മിയുടെ തീരോധാനത്തിന്റെ ചുരുളഴിയുന്നതും.