എഡിജിപി അജിത്കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംസ്ഥാനത്ത് ചൂടുപിടിക്കുന്നതിനിടെ ക്ലിഫ് ഹൗസിൽ തിരക്കിട്ട ചർച്ചകൾ. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി ഡിജിപിയുമായി നിർണായക കൂടിക്കാഴ്ച നടത്തി. അജിത് കുമാറിനെതിരായുള്ള അന്വേഷണ റിപ്പോർട്ട് ഡിജിപി ഷേക്ക് ദർവേശ് സാഹിബ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
സിലേക്ക് വിളിപ്പിച്ചു. ആർഎസ്എസ് നേതാക്കളായ രാം മാധവിനെയും ദത്താത്രേയ ഹൊസബലെയും അജിത് കുമാർ സന്ദർശിച്ചെന്ന റിപ്പോർട്ടിന് പിന്നാലെയാണ് കൂടിക്കാഴ്ച.
രാം മാധവുമായി എഡിജിപി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയതായാണ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. കോവളത്തെ ഹോട്ടലിൽ ആയിരുന്നു കൂടിക്കാഴ്ച. എന്നാൽ കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ല. തൃശൂർ പൂരം കലക്കിയത് അജിത് കുമാർ ആണെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ നേരത്തെ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ പ്രതിപക്ഷത്തെ കൂടാതെ മുന്നണിയിൽ നിന്നും സർക്കാരിന് നേരെ എതിർ സ്വരം ഉയർന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തൃശൂരിലെ ലോക്‌സഭ സ്ഥാനാർത്ഥിയായിരുന്ന വിഎസ് സുനിൽ കുമാറും അജിത് കുമാറിന്റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.