വോട്ടെടുപ്പിനിടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന: മാധവി ലതയ്ക്കെതിരെ കേസ്

ഹൈദരാബാദ് ലോക്സഭാ മണ്ഡലം ബി ജെ പി സ്ഥാനാര്‍ഥി മാധവി ലതക്കെതിരെ മാലക്പേട്ട് പോലീസാണ് കേസെടുത്തത്. ഐ പി സി 171 സി, 186, 505 (1) സി, ജനപ്രാതിനിധ്യ നിയമം 132 എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് ഹൈദരാബാദ് കലക്ടര്‍ അറിയിച്ചു.

author-image
Sruthi
New Update
BJP

ALLEGATION AGAINST BJP CANDIDATE

Listen to this article
0.75x 1x 1.5x
00:00 / 00:00

വോട്ടെടുപ്പിനിടെ പോളിങ് ബൂത്തിലെത്തി മുസ്ലിം സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ഹൈദരാബാദിലെ ബി ജെ പി സ്ഥാനാര്‍ഥി മാധവി ലതയ്ക്കെതിരെ കേസ്. നാലാംഘട്ട തിരഞ്ഞെടുപ്പിനിടെ നടന്ന വിവാദ സംഭവത്തില്‍ ഹൈദരാബാദ് ലോക്സഭാ മണ്ഡലം ബി ജെ പി സ്ഥാനാര്‍ഥി മാധവി ലതക്കെതിരെ മാലക്പേട്ട് പോലീസാണ് കേസെടുത്തത്. ഐ പി സി 171 സി, 186, 505 (1) സി, ജനപ്രാതിനിധ്യ നിയമം 132 എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് ഹൈദരാബാദ് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ അറിയിച്ചു.അസംപൂരില്‍ വോട്ട് ചെയ്യാന്‍ കാത്തുനിന്ന സ്ത്രീകളുടെ ഐഡി കാര്‍ഡുകള്‍ മാധവി ലത വാങ്ങിയ ശേഷം മുഖാവരണം മാറ്റാനും ഉയര്‍ത്താനും ആവശ്യപ്പെടുകയായിരുന്നു. പോലീസുകാരെയും പോളിങ് ഉദ്യോഗസ്ഥരേയും കാഴ്ചക്കാരാക്കിയായിരുന്നു ഇത്.

 

bjpkerala