മദ്യനയം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ തള്ളി എക്‌സൈസ് മന്ത്രി എം ബി രാജേഷ്. മദ്യം നയം ചര്‍ച്ച പോലും ചെയ്തിട്ടില്ല. തീരുമാനങ്ങള്‍ ഉണ്ടായാല്‍ ആദ്യം മാധ്യമങ്ങളോട് തന്നെ പറയും. ആകാത്ത നയത്തെ കുറിച്ച് എന്ത് പറയാനാണെന്നും മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ മദ്യനയത്തില്‍ ഉപാധികളോടെ മാറ്റം വരുത്താന്‍ ശുപാര്‍ശയെന്നായിരുന്നു പുറത്തുവന്ന വിവരം.
ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താന്‍ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ നല്‍കിയതെന്നാണ് വിവരം പുറത്തുവന്നത്. ഒന്നാം തീയതി മദ്യ ഷോപ്പുകള്‍ മുഴുവനായി തുറക്കേണ്ടതില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് എന്നിവിടങ്ങളില്‍ അന്നേ ദിവസം പ്രത്യേക ഇളവ് അനുവദിക്കാമെന്നും ശുപാര്‍ശയില്‍ ഉണ്ടെന്നും വിവരം പുറത്തുവന്നിരുന്നു. ഇതാണ് ഇപ്പോള്‍ മന്ത്രി തള്ളിയിരിക്കുന്നത്.
െ്രെഡ ഡേ ഒഴിവാക്കി ഒന്നാം തീയതി മദ്യവിതരണത്തിന് അനുമതി നല്‍കണമെന്ന ആവശ്യം സംസ്ഥാനത്തെ ബാര്‍ ഉടമകള്‍ ഏറെക്കാലമായി ഉന്നയിക്കുന്നതാണ്. ഈ ആവശ്യം ഇക്കുറി പരി?ഗണിക്കുമോ എന്നാണ് അറിയാനുള്ളത്. സിപിഐഎമ്മിലെയും മുന്നണിയിലെയും ചര്‍ച്ചകള്‍ക്ക് ശേഷമാണ് മദ്യനയം അന്തിമമാകുക. ഈ മാസം മന്ത്രിസഭയില്‍ നയത്തിന് അംഗീകാരം നേടാനാണ് എക്‌സൈസ് വകുപ്പിന്റെ ലക്ഷ്യം.
വയനാട് ദുരന്തത്തില്‍ കേരളത്തിനെതിരെ പ്രചാരണം നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ എംബി രാജേഷ് വിമര്‍ശിച്ചു.