കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ അഖിൽ മാരാറിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ഇപ്പോഴിതാ അഖിലിനെതിരെ നിലപാട് പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ.
'അത് അയാളുടെ പണമാണെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നില്ല. അദ്ദേഹത്തിന്റെ പണം, അദ്ദേഹത്തിന്റെ തീരുമാനം. എന്നാൽ മറ്റുള്ളവരിൽ നിന്ന് പണം സ്വരൂപിച്ച് വയനാട്ടിൽ മൂന്ന് വീടുകൾ വെച്ചുകൊടുക്കുകയാണെങ്കിൽ അത് തട്ടിപ്പാണ്. ഇയാളുടെ മേൽ പൊലീസിന്റെയും ആർബിഐയുടെയും കണ്ണ് വേണം,' എന്നാണ് എൻ എസ് മാധവൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
If this is his money, Marar fellow need not contribute to CM fund. His money; his choice! 🤷🏽
— N.S. Madhavan (@NSMlive) August 3, 2024
But collecting money from others to build 3 houses in Wayanad from donations, haha, sounds like
a scam. Police and RBi should keep an eye on this dude. pic.twitter.com/5Kn8dDE1cG
അതേസമയം ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യതക്കെതിരെ പ്രചാരണം നടത്തിയ അഖിൽ മാരാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തത്. ഇ മെയിലിലൂടെ പരാതി ലഭിച്ചതിനാലാണ് അഖിലിനെതിരെ നിയമ നടപടിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.