തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി സംവിധായകന്‍ അഖില്‍ മാരാര്‍. കെഎസ്എഫ്ഇയ്ക്ക് ലാപ്‌ടോപ് വാങ്ങാന്‍ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിച്ചുവെന്ന പ്രചരണം വ്യാജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ വാദത്തെയാണ് അഖില്‍ മാരാര്‍ ചോദ്യം ചെയ്തത്. മുഖ്യമന്ത്രി പറഞ്ഞത് വിവരക്കേടാണെന്നും കുടുങ്ങുമെന്നും അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്കിലിട്ട വിഡിയോയിലൂടെ വ്യക്തമാക്കുന്നു.
47693 കുട്ടികളെ 81.43 കോടി രൂപ ഉപയോഗിച്ച് സര്‍ക്കാര്‍ സഹായിച്ചുവെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. അത് കെഎസ്എഫ്ഇ കുട്ടികള്‍ക്ക് വായ്പയായി കൊടുത്ത തുകയാണ്. ഈ തുക മാസംതോറും ആ പാവങ്ങള്‍ തിരികെ അടയ്ക്കുന്നുമുണ്ട്. അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി പറഞ്ഞ 81.43 കോടി രൂപ എങ്ങോട്ട് പോയി. ഈ വിഷയത്തില്‍ പ്രതിപക്ഷം ചോദ്യം ഉയര്‍ത്തണം.
വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്ന അഖില്‍ മാരാര്‍ നിലപാട് മാറ്റവുമായി കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. സിഎംഡിആര്‍എഫില്‍ നിന്നും കെഎസ്എഫ്ഇക്ക് ലാപ്‌ടോപ് വാങ്ങാന്‍ 81.43 കോടി രൂപ അനുവദിച്ചു എന്ന ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞതിനാലാണ് തന്റെ വക ഒരു ലക്ഷം രൂപ നല്‍കുന്നതെന്ന് മാരാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.