ഒടുവിൽ അഖിൽ മാരാർ വക ഒരു ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്

ദുരിതാശ്വാസനിധിയിലേക്ക് പണം നൽകില്ലെന്ന മാരാരുടെ കുറിപ്പാണ് വിവാദമായത്. കേസ് ആയതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത് ഒരു ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ് സംവിധായകൻ.

author-image
Anagha Rajeev
New Update
akhil-marar
Listen to this article
0.75x 1x 1.5x
00:00 / 00:00

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി ബി​ഗ് ​ബോസ് താരം അഖിൽ മാരാർ. ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയതിന് പിന്നാലെ അഖിൽ മാരാർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകില്ലെന്ന മാരാരുടെ കുറിപ്പാണ് വിവാദമായത്. കേസ് ആയതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത് ഒരു ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ് സംവിധായകൻ.

ദുരിതാശ്വാസനിധിയെ കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാൽ ഒരു ലക്ഷം കൊടുക്കാം എന്ന് നേരത്തെ പറഞ്ഞിരുന്ന അഖിൽ മാരാർ മറുപടി ലഭിച്ച ശേഷം ഇട്ട പോസ്റ്റിൽ ഇതിനെ കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാൽ കമന്റുകളിൽ വിമർശനം ഉയർന്നതോടെ അതേ പോസ്റ്റ് എഡിറ്റ് ചെയ്ത് 1 ലക്ഷം കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

അഖിൽ മാരാർ ആദ്യം പങ്കുവച്ച കുറിപ്പ് ഇപ്രകാരമായിരുന്നു: ”ചോദ്യം തീ പിടിപ്പിക്കും എങ്കിൽ അത് കെടുത്താൻ മറുപടി പറഞ്ഞെ പറ്റു മുഖ്യമന്ത്രി…ഇരട്ട ചങ്കൻ മുഖ്യനെ കൊണ്ട് മറുപടി പറയിക്കാൻ കഴിഞ്ഞത് പ്രിയപ്പെട്ട ജനങ്ങളെ നിങ്ങളുടെ ശക്തിയാണ്… നിങ്ങൾക്ക് ഒരായിരം സ്‌നേഹം..എന്റെ ചോദ്യത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നു.. ഇത് പോലെ കണക്കുകൾ കൂടി ബോധ്യപ്പെടുത്തിയാൽ തകർന്ന് വീഴുന്നത് അങ്ങയെ മോശമാക്കി ചിത്രീകരിച്ച് മാധ്യമങ്ങളും പ്രതിപക്ഷവും ആണ്..”

”അടുത്ത മുഖമന്ത്രി കസേര സ്വപ്നം കാണുന്നവർക്ക് മുന്നിൽ അഭിമാനത്തോടെ നിൽക്കാൻ ജനങ്ങളുടെ സംശയങ്ങൾക്ക് ഇത് പോലെ മറുപടി നൽകു… വ്യക്തമല്ലാത്ത പൂർണതയില്ലാത്ത വെബ്‌സൈറ്റ് വിവരങ്ങൾ ആണ് എന്റെ ചോദ്യങ്ങൾക്ക് കാരണം.. ഇനി ആർക്കൊക്കെ ആണ് ലാപ്‌ടോപ് നൽകിയതെന്ന് കണക്കുകൾ പ്രസിദ്ധീകരിക്കുക. വ്യക്തത ആണ് ജനങ്ങൾക്ക് ആവശ്യം. ഇനിയും ചോദ്യങ്ങൾ ഉയരും…”

വിമർശനങ്ങൾ ഉയർന്നതോടെ ഈ പോസ്റ്റ് അഖിൽ എഡിറ്റ് ചെയ്തു. ”NB : മറുപടി നൽകാൻ കാണിച്ച മാന്യതയ്ക്കും ഭാവിയിൽ കട്ട് മൂടിക്കില്ല എന്ന ഉറപ്പിലും എന്റെ വക ഒരു ലക്ഷം ഞാൻ നൽകും. ഈ വരുന്ന തുകയിൽ സഖാക്കന്മാരുടെ കീശ വീർത്താൽ മുഖ്യമന്ത്രി കൂടുതൽ വിയർക്കും” എന്ന വാചകം കൂടി കൂട്ടിച്ചേർത്താണ് അഖിൽ വീഡിയോ പങ്കുവച്ചത്.

ഒരു ലക്ഷം രൂപ കൊടുത്തതിന്റെ സ്‌ക്രീൻ ഷോട്ടും അഖിൽ മാരാർ പങ്കുവച്ചിട്ടുണ്ട്. ഇതിനൊപ്പം മറ്റൊരു കുറിപ്പും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. ”എന്ത് തെമ്മാടിത്തരം കാണിച്ചാലും പഞ്ച പുച്ഛമടക്കി വോട്ട് ചെയ്യുന്ന കഴുതകൾ ആയ ജനങ്ങൾ ആണ് പലപ്പോഴും കമ്മ്യൂണിസ്‌റ് പാർട്ടിയുടെ ശക്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ പണം നൽകേണ്ട എന്ന വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന് എനിക്കെതിരെ കേസ് എടുത്തു…”

 

akhil marar