എകെജി സെൻറർ ആക്രമണ കേസ്; സുഹൈൽ ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കേസിൽ സുഹൈൽ ഷാജഹാനെ ക്രൈം ബ്രാഞ്ച് പല സ്ഥലങ്ങളെത്തിച്ചു തെളിവെടുപ്പ് നടത്തി. കഴക്കൂട്ടം, വെൺപാലവട്ടം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. എ.കെ.ജി സെൻറർ ആക്രമണം നടക്കുമ്പോൾ സൂത്രധാരനായ സുഹൈൽ നഗരത്തിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

author-image
Greeshma Rakesh
New Update
suhail

suhail shahjahan

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: എകെജി സെൻറർ ആക്രമണ കേസിൽ പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ സുഹൈൽ ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഇന്ന് കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്.

കേസിൽ സുഹൈൽ ഷാജഹാനെ ക്രൈം ബ്രാഞ്ച് പല സ്ഥലങ്ങളെത്തിച്ചു തെളിവെടുപ്പ് നടത്തി. കഴക്കൂട്ടം, വെൺപാലവട്ടം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. എ.കെ.ജി സെൻറർ ആക്രമണം നടക്കുമ്പോൾ സൂത്രധാരനായ സുഹൈൽ നഗരത്തിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

ആക്രണം നടന്ന ദിവസം രാത്രി ഇയാൾ സഞ്ചരിച്ച വഴികളിലൂടെയായിരുന്നു പൊലീസ് തെളിവെടുപ്പ് നടത്തിയത്.എകെജി സെൻറർ ആക്രണണത്തിന് പിന്നാലെ മുഖ്യ സൂത്രധാരനായ സുഹൈൽ ഷാജഹാജൻ നാട് വിട്ടിരുന്നു. ഷാജഹാൻ ആദ്യം രക്ഷപ്പെട്ടത് ദുബൈയിലേക്കാണ്. അവിടെ നിന്നും ഭാര്യക്കൊപ്പം ഇംഗ്ലണ്ടിലേക്ക് പോയി. തിരിച്ച് കാണ്മണ്ഡുവിലിറങ്ങി റോഡ് മാർഗം ഡൽഹിയിലെത്തി. 

കൊച്ചിയിലും കണ്ണൂരും കറങ്ങിയ ശേഷം വീണ്ടും ഡൽഹിയിലെത്തി. കാണ്മണ്ഡുവിലേക്ക് പോകാനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാൾ പൊലീസിൻറെ പിടിയിലാകുന്നത് കഴക്കൂട്ടം സ്വദേശിയായ സുഹൈൽ ഷാജഹാനെ ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് എമിഗ്രഷൻ വിഭാഗം പിടികൂടിയത്.

crime branch youth congress suhail shahjahan AKG centre attack