എകെ ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് തുടരും; മാറ്റം ഉടനില്ല

മുഖ്യമന്ത്രിയുമായി എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് എകെ ശശീന്ദ്രൻ മന്ത്രിയായി തുടരാൻ തീരുമാനമായത്.

author-image
Anagha Rajeev
New Update
AK Saseendran

വനം വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് തുടരും. മുഖ്യമന്ത്രിയുമായുള്ള എൻസിപി നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വിഷയത്തിൽ അന്തിമ തീരുമാനമുണ്ടായത്. എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരുമെന്നാണ് എൻസിപി നേതൃത്വം അറിയിച്ചിരുന്നത്.

മുഖ്യമന്ത്രിയുമായി എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് എകെ ശശീന്ദ്രൻ മന്ത്രിയായി തുടരാൻ തീരുമാനമായത്. നേരത്തെ എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

തുടർന്ന് മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം അന്തിമതീരുമാനത്തിലേക്കെത്തുകയായിരുന്നു. ഇതോടെ തോമസ് കെ തോമസിന് മന്ത്രിസ്ഥാനത്തെത്താൻ ഇനിയും കാത്തിരിക്കണം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിക്കും.

AK saseendran