അജ്മലും ശ്രീക്കുട്ടിയും ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തി

കഴിഞ്ഞ 14ന് ശനിയാഴ്ച ഇവര്‍ താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലില്‍ നിന്നാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. ഹോട്ടലില്‍ വച്ച് ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

author-image
Prana
New Update
ajmal and sreekutty
Listen to this article
0.75x 1x 1.5x
00:00 / 00:00

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കഴിഞ്ഞ 14ന് ശനിയാഴ്ച ഇവര്‍ താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലില്‍ നിന്നാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്.
ഹോട്ടലില്‍ വച്ച് ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹോട്ടല്‍ മുറിയില്‍ നിന്ന് മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്നതിനുള്ള ട്യൂബും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ മാസം മൂന്ന് തവണ ഇതേ ഹോട്ടലില്‍ ഇവര്‍ മുറിയെടുത്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.
പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയും ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഈമാസം 22ന് ഞായറാഴ്ച വൈകിട്ട് അഞ്ച് വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ രണ്ട് പ്രതികളെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. മനപ്പൂര്‍വമുള്ള നരഹത്യാ കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

 

drugs case accident death accused