അജിത്തും ശശിയും മുഖ്യമന്ത്രിയുടെ മാഫിയ തലവന്മാര്‍: കെഎം ഷാജി

മുഖ്യമന്ത്രിയായത് മുതല്‍ കക്കാനും മുക്കാനും കൊള്ളയടിക്കാനും എതിരാളികളെ ഇല്ലാതെയാക്കാനുമായി വലിയ മാഫിയ സംഘത്തെ രൂപീകരിച്ചു. അതിന്റെ തലവന്മാരാണ് എഡിജിപി എം ആര്‍ അജിത്കുമാറും പി ശശിയും സുജിത് ദാസുമെല്ലാമെന്നും ഷാജി ആരോപിച്ചു.

author-image
Prana
New Update
km shaji
Listen to this article
0.75x 1x 1.5x
00:00 / 00:00

പി വി അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ചൂണ്ടിയത് വിരല്‍ അല്ല, തോക്കാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി. മുഖ്യമന്ത്രിയായത് മുതല്‍ കക്കാനും മുക്കാനും കൊള്ളയടിക്കാനും എതിരാളികളെ ഇല്ലാതെയാക്കാനുമായി വലിയ മാഫിയ സംഘത്തെ രൂപീകരിച്ചു. അതിന്റെ തലവന്മാരാണ് എഡിജിപി എം ആര്‍ അജിത്കുമാറും പി ശശിയും സുജിത് ദാസുമെല്ലാമെന്നും ഷാജി ആരോപിച്ചു.

പീഡനക്കേസില്‍ പാര്‍ട്ടി മാറ്റി നിര്‍ത്തിയ ശശിയെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചത്. 29 വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നുവെന്നാണ് അന്‍വര്‍ പറഞ്ഞത്. ഈ 29 വകുപ്പിലും കയ്യിടുന്നത് ശശിയാണ്. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് തൃശൂര്‍ പൂരം കലക്കിയതെന്നും അന്‍വര്‍ പറയുന്നു. അത് സുരേഷ് ഗോപിക്ക് വേണ്ടിയായിരുന്നു. മുഖ്യമന്ത്രിയുടെ മുമ്പില്‍ രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. എക്‌സലോജിക് കരാര്‍ വിവാദത്തില്‍ കുരുങ്ങി കിടക്കുന്ന മകളെ വേണോ അതോ തൃശൂര്‍ വേണോ, ഒടുവില്‍ മകള്‍ക്ക് പകരം തൃശൂര്‍ കൊടുത്തു. ശേഷം അത് വരെയുണ്ടായിരുന്ന എസ്എഫ്‌ഐഓ അന്വേഷണവും അതോടെ അവസാനിച്ചുവെന്നും കെ എം ഷാജി ആരോപിച്ചു.

അന്‍വര്‍ പറയുന്ന എല്ലാ കാര്യങ്ങളും ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും കെ എം ഷാജി വിമര്‍ശിച്ചു. അജിത് കുമാറോ, പി ശശിയോ അല്ല, ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. അന്‍വര്‍ സൂക്ഷിക്കണം, കാരണം കളിക്കുന്നത് ശശിയോടും പിണറായി വിജയനോടുമാണ്. അത്തരത്തിലുള്ള ദുരനുഭവങ്ങളുള്ളത് കൊണ്ടാണ് താനിത് പറയുന്നതെന്നും കെഎം ഷാജി പറഞ്ഞു. അന്‍വര്‍ ഈ നീക്കത്തില്‍ ഒറ്റയ്ക്കാണെന്ന് കരുതുന്നില്ലെന്നും പാര്‍ട്ടിയില്‍ തന്നെ പിണറായിക്ക് നേരെ നടക്കുന്ന പടയൊരുക്കത്തിന്റെ ഭാഗമാണ് ഇതെന്നും കെ എം ഷാജി പറഞ്ഞു.

 

KM Shaji adgp m r ajith kumar CM Pinarayi