കൊച്ചി: മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പരാമർശം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെയും കേസ് എടുത്ത് നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ പരാതി നൽകി.
സമൂഹത്തിൽ മതത്തിന്റെ പേരിൽ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. കേന്ദ്ര മന്ത്രി പദവി ദുരുപയോഗം ചെയ്ത് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പകർത്തിയെന്നും അതിന്റെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി.
സമാനമായ പരാമർശമാണ് വഖഫ് ഭൂമി വിഷയത്തിൽ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി. ഗോപാലകൃഷ്ണനും നടത്തിയതെന്നും പരാതിയിൽ പറയുന്നു.
സുരേഷ് ഗോപിക്കെതിരെ എ.ഐ.വൈ.എഫ്
സമാനമായ പരാമർശമാണ് വഖഫ് ഭൂമി വിഷയത്തിൽ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി. ഗോപാലകൃഷ്ണനും നടത്തിയതെന്നും പരാതിയിൽ പറയുന്നു.
New Update