കരിപ്പൂരിൽ നിന്നുള്ള എയർഇന്ത്യ വിമാന സർവീസുകൾ സാധാരണഗതിയിൽ; ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു

ഇന്ന് രാവിലെ എട്ട് മണിക്ക് റാസൽഖൈമയിലേക്കുള്ള വിമാനം മാത്രമാണു റദ്ദാക്കിയിട്ടുള്ളത്. ബാക്കിയുള്ള  വിമാനങ്ങൾ കൃത്യ സമയത്ത് സർവീസ് നടത്തുന്നുണ്ടെന്ന് കരിപ്പൂരിലെ എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ അറിയിച്ചു.

author-image
Vishnupriya
Updated On
New Update
karippur airport

കരിപ്പൂർ വിമാനത്താവളം

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസുകൾ സാധാരണഗതിയിൽ. ഇന്ന് രാവിലെ എട്ട് മണിക്ക് റാസൽഖൈമയിലേക്കുള്ള വിമാനം മാത്രമാണു റദ്ദാക്കിയിട്ടുള്ളത്. ബാക്കിയുള്ള  വിമാനങ്ങൾ കൃത്യ സമയത്ത് സർവീസ് നടത്തുന്നുണ്ടെന്ന് കരിപ്പൂരിലെ എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ അറിയിച്ചു.

അതേസമയം, ചൊവ്വാഴ്ച രാത്രി മുതലാണ് കരിപ്പൂരിൽനിന്നുള്ള വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങിയത്.  വെള്ളിയാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന എല്ലാ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളും റദ്ദാക്കിയിരുന്നു.  ഏകദേശം രണ്ടായിരത്തിയഞ്ഞൂറോളം പേരുടെ യാത്ര മുടങ്ങിയതായാണ് വിവരം. ഉംറ തീർഥാടകർ ഉൾപ്പെടെയുള്ളവരുടെ യാത്ര  മുടങ്ങിയിരുന്നു. വിമാനം മുടങ്ങിയതോടെ വിമാന ടിക്കറ്റ് നിരക്ക് പതിനായിരം രൂപയിലധികമാണു വർധിച്ചത്. ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ട്.

airindiaexpress