കേരളത്തില്‍ എയിംസ് വരുമെന്ന്  ഉറപ്പ്: കെ.സുരേന്ദ്രന്‍

കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വികസിതഭാരതത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

author-image
Prana
New Update
j
Listen to this article
0.75x 1x 1.5x
00:00 / 00:00

 കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വികസിതഭാരതത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബജറ്റിനെ പറ്റി പഠിക്കുന്നതിനുമുന്നേ സംസ്ഥാന ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് കേരള വിരുദ്ധമാണെന്ന് വിമര്‍ശനം നടത്തുന്നത് ശരിയല്ല. ബജറ്റിലെ ഒരു കടലാസും കാണുന്നതിനു മുമ്പാണ് ധനകാര്യ മന്ത്രി പ്രതികരണം നടത്തിയത്.
കഴിഞ്ഞ 10 വര്‍ഷമായിട്ട് ഒരു ബജറ്റിലും എംയിസ് പോലെയുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാറില്ല. അതൊക്കെ പിന്നീടാണ് പ്രഖ്യാപിക്കാറുള്ളത്. കേരളത്തില്‍ എംയിസ് വരുമെന്നുറപ്പാണ്. എന്നാല്‍ മുന്‍വിധിയോടുകൂടിയുള്ള വിമര്‍ശനമാണ് കേരള ധനകാര്യ മന്ത്രി ഉന്നയിക്കുന്നത്. കേരളത്തിലെ ഓരോ കേന്ദ്ര പദ്ധതിക്കും എന്തൊക്കെ ലഭിച്ചു എന്ന് വ്യക്തമാകാന്‍ ഇരിക്കുന്നതേയുള്ളൂ. 54,000 കോടി കേരളത്തിന് കിട്ടാനുണ്ടെന്ന് പറഞ്ഞ ധനമന്ത്രിയില്‍ നിന്നും ഇതൊക്കെയേ മലയാളികള്‍ പ്രതീക്ഷിക്കുന്നുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അടിസ്ഥാന വികസന മേഖലയിലും ഉത്പാദന മേഖലയിലും മുന്നേറ്റത്തിന് വേഗത കൂട്ടുന്ന ബജറ്റാണിത്. സ്ത്രീകള്‍, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗ്ഗക്കാര്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രധനമന്ത്രിക്ക് സാധിച്ചു. 4.1 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരു മാസത്തെ അധിക ശമ്പളം ലഭ്യമാക്കുകയും ചെയ്യുന്ന നടപടികള്‍ യുവാക്കളുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുമെന്നുറപ്പാണ്. മുദ്ര ലോണ്‍ 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കിയ ഉയര്‍ത്തുന്നത് സംരഭകത്വം വര്‍ദ്ധിപ്പിക്കുകയും യുവാക്കള്‍ക്ക് മികച്ച അവസരമൊരുക്കുകയും ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

kerala AIIMS K.Surendran