തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എയിംസ് വരുമെന്നും ഇല്ലെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുരേഷ് ഗോപി എം.പി. തിരുവനന്തപുരത്ത് മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ്യമായ സ്ഥലത്ത് എയിംസ് വരണം. അത് ഉറപ്പായും വരും. സംസ്ഥാനം മുന്നോട്ട് വന്നിട്ടും അത് നടന്നില്ലെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കും. അതിനപ്പുറം എനിക്കൊന്നും പറയാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഞാന്‍ പച്ച മുനുഷ്യനാണെന്നും മാധ്യമങ്ങളുടെ മുന്നില്‍ കടന്നുകയറ്റത്തിന് വന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ചില മര്യാദകള്‍ പാലിക്കപ്പെടണം. നിങ്ങളുടെ ലൈന്‍ ഞാന്‍ ക്രോസ് ചെയ്തില്ല, എന്റെ ലൈനും ക്രോസ് ചെയ്യരുത്. എനിക്ക് എന്റേതായ അവകാശങ്ങള്‍ ഉണ്ട്. ന്യായമില്ലാത്ത എതിരൊലിയുമായി ആരു വന്നാലും ഞാന്‍ ഇനിയും കലിപ്പില്‍ തന്നെയായിരിക്കും. ഉന്നയിക്കുന്ന ആരോപണത്തിനും ചോദിക്കുന്ന ചോദ്യത്തിനും അത് ചോദിക്കുന്ന മുഹൂര്‍ത്തതിനും ന്യായം ഉണ്ടാകണം. ന്യായംവിട്ട് എന്തായാലും ഞാന്‍ നില്‍ക്കില്ല.
മാധ്യമപ്രവര്‍ത്തകരുടെ ശബ്ദത്തെ ജനങ്ങളുടെ ശബ്ദമായി ഒരിക്കലും കാണുന്നില്ല. ജനങ്ങളെ ഞാന്‍ മാനിക്കും, ജനങ്ങളെ വഴിതെറ്റിക്കുന്ന തരത്തില്‍ മാധ്യമപ്രവര്‍ത്തനം പോയാല്‍ അതിനോടൊപ്പം സഞ്ചരിക്കാനാവില്ല.
സിനിമ എന്റെ വരുമാന മാര്‍ഗമാണ്. എനിക്കും മക്കളുണ്ട്. സിനിമ ചെയ്യണോ എന്നത് പാര്‍ട്ടി തീരുമാനിക്കും. എങ്ങനെ സൗകര്യപ്പെടുത്തണമെന്ന് നേതാക്കള്‍ തീരുമാനിക്കും. അമ്മ എന്ന സംഘടനയോട് സഹാനുഭൂതിയില്ലെന്നും അത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എയിംസ് വരും; ഇല്ലെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കും: സുരേഷ് ഗോപി
യോഗ്യമായ സ്ഥലത്ത് എയിംസ് വരണം. അത് ഉറപ്പായും വരും. സംസ്ഥാനം മുന്നോട്ട് വന്നിട്ടും അത് നടന്നില്ലെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കും. അതിനപ്പുറം എനിക്കൊന്നും പറയാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
New Update
00:00
/ 00:00