രാജ്യത്ത് 14 കാര്‍ഷിക വിളകളുടെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നെല്ലിന്റെ താങ്ങുവില 117 രൂപ കൂട്ടി.ഇനി മുതല്‍ കര്‍ഷകന് നെല്ലിന് 2300 രൂപ ലഭിക്കും.രണ്ട് ലക്ഷത്തോളം രൂപയാണ് താങ്ങുവിലയായി കര്‍ഷകരുടെ കൈകളില്‍ എത്തുക. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35,000 കോടി രൂപ അധികമാണ്. റാഗി,ചോളം,പരുത്തി എന്നിവയുടെ താങ്ങുവിലയിലും വര്‍ദ്ധനവ് സംഭവിച്ചിട്ടുണ്ട്.2018ലെ ബജറ്റില്‍ ഉല്‍പ്പാദന ചെലവിന്റെ 1.5 മടങ്ങെങ്കിലും താങ്ങുവില നല്‍കണമെന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നും അതിനാലാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.